പോലീസിനെ കബളിപ്പിച്ച് അതിര്‍ത്തി കടന്നു; ഡോക്ടർക്കെതിരെ കേസ്

ലോക്ക് ഡൗണ്‍ ലംഘിച്ച് കേരള-തമിഴ്‌നാട് അതിര്‍ത്തി കടന്നെത്തിയ ഡോക്ടര്‍ക്കും ഭര്‍ത്താവിനുമെതിരെ പൊലീസ് കേസെടുത്തു. തമിഴ്‌നാട് ആശാരിപ്പള്ളം മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജിസ്റ്റ് അഞ്ചലീന വിന്‍സന്റിനും ഭര്‍ത്താവിനുമെതിരെയാണ് കേസ്. ഇവരെ സംസ്ഥാന അതിർ‌ത്തിയിൽ പൊലീസ് തടഞ്ഞപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർ ആണെന്നു പറഞ്ഞ് പൊലീസ് തടഞ്ഞപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർ ആണെന്നു പറഞ്ഞ് പൊലീസിനെ കബളിപ്പിക്കുകയായിരുന്നു.

ആശാരിപ്പള്ളം മെഡിക്കല്‍ കോളേജില്‍ പത്തോളം കോവിഡ് കേസുകള്‍ നിലവിലുള്ളതിനാല്‍ അഞ്ചലീന വിന്‍സന്റിനെ ക്വാറന്റൈനിലാക്കിയതായി പൊലീസ് അറിയിച്ചു. നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. കഴിഞ്ഞ ദിവസങ്ങളിലും ഡോക്ടർ സമാന രീതിയിൽ വീട്ടിലെത്തിയതായി സംശയമുണ്ട്.

അതേസമയം, എക്‌സൈസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ കേന്ദ്രീയവിദ്യാലയത്തിലെ അധ്യാപിക കര്‍ണാടക അതിര്‍ത്തി കടന്ന സംഭവത്തിലും പൊലീസ് ഇന്ന് കേസെടുത്തിട്ടുണ്ട്. തിരുവനന്തപുരം റൂറൽ നാർക്കോട്ടിക് ഡിവൈഎസ്പി  അനുവദിച്ച പാസുമായാണ് അധ്യാപിക കര്‍ണാടക അതിര്‍ത്തി കടന്നത്. അധ്യാപികയെ സഹായിച്ച ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

Contact the author

News Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More