ഇന്ത്യയുടെ മോശം പ്രകടനം; ഹോക്കി പരിശീലകന്‍ ഗ്രഹാം റീഡ് രാജിവെച്ചു

ഡല്‍ഹി: ഇന്ത്യന്‍ ഹോക്കി ടീം പരിശീലക സ്ഥാനത്തു നിന്നും ഗ്രഹാം റീഡ് രാജിവെച്ചു. ഹോക്കി ലോകകപ്പ്‌ മത്സരത്തില്‍ ഇന്ത്യ മോശം പ്രകടനം കാഴ്ച്ചവെച്ചതിനുപിന്നാലെയാണ് ഗ്രഹാം റീഡ് പരിശീലക സ്ഥാനത്ത് നിന്നും ഒഴിയുന്നത്. പതിനാറ് ടീമുകള്‍ പങ്കെടുത്ത ലോകകപ്പ്‌ ഹോക്കി മത്സരത്തില്‍ ഇന്ത്യ ഒന്‍പതാം സ്ഥാനത്തായിരുന്നു. റീഡിനൊപ്പം അനലറ്റിക്കല്‍ കോച്ച് ഗ്രെഗ് ക്ലാര്‍ക്ക്, സയന്റിഫിക് അഡൈ്വസര്‍ മിച്ചെല്‍ ഡേവിഡ് എന്നിവരും രാജിവെച്ചു.

 ടീമിനെ പരിശീലിപ്പിക്കാനായതില്‍ അഭിമാനമെന്നും ഓരോ നിമിഷവും ആസ്വദിച്ചിരുന്നുവെന്നും ടീമിന് എല്ലാ ആശംസകളും നേരുന്നുവെന്നും ഗ്രഹാം റീഡ് രാജിവച്ച ശേഷം പറഞ്ഞു. 2019 ഏപ്രിലാണ് ഓസ്ട്രേലിയക്കാരനായ  ഗ്രഹാം റീഡ് ഇന്ത്യന്‍ ഹോക്കി ടീമിന്‍റെ പരിശീലക സ്ഥാനത്തേക്ക് എത്തുന്നത്. ഗ്രഹാം റീഡിന് കീഴില്‍ കഴിഞ്ഞ ഒളിംപിക്‌സില്‍ ഇന്ത്യ വെങ്കല മെഡല്‍ നേടിയിരുന്നു. കൂടാതെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളിമെഡലും എഫ്.ഐ.എച്ച് ഹോക്കി പ്രോ ലീഗില്‍ മൂന്നാം സ്ഥാനവും സ്വന്തമാക്കാന്‍ ഇന്ത്യന്‍ ഹോക്കി ടീമിന് സാധിച്ചിരുന്നു.

അടുത്ത വര്‍ഷത്തെ പാരിസ് ഒളിമ്പിക്സ് വരെയായിരുന്നു  ഗ്രഹാം റീഡിന്‍റെ കരാര്‍. ക്രോസ് ഓവര്‍ മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് പെനാല്‍റ്റി ഷൂട്ടൗട്ടിന് ശേഷം സഡന്‍ ഡെത്തില്‍ തോറ്റാണ് ഇന്ത്യ ക്വാര്‍ട്ടര്‍ കാണാതെ പുറത്താവുന്നത്. പിന്നീട് ജപ്പാന്‍, ദക്ഷിണാഫ്രിക്ക എന്നിവരെ തോല്‍പ്പിച്ച് ഒമ്പതാം സ്ഥാനം നേടി. ന്യൂസിലന്‍ഡിനെതിരെ നിശ്ചിത സമയത്ത് ഇരുവരും മൂന്ന് ഗോളുകള്‍ വീതം നേടി. 3-1ന് ലീഡ് നേടിയ ശേഷമാണ് ഇന്ത്യ രണ്ട് ഗോളുകള്‍ വഴങ്ങിയത്. ലളിത് കുമാര്‍ ഉപാധ്യയ്, സുഖ്ജീത് സിംഗ്, വരുണ്‍ കുമാര്‍ എന്നിവരാണ് ഇന്ത്യയുടെ ഗോളുകള്‍ നേടിയത്. 

Contact the author

Sports Desk

Recent Posts

National Desk 4 months ago
News

ഇന്ത്യയില്‍ നിന്നുളള മൂന്നാമത്തെ വനിതാ ഗ്രാന്‍ഡ് മാസ്റ്ററായി വൈശാലി രമേശ്ബാബു

More
More
Sports Desk 8 months ago
News

ഉത്തേജക മരുന്ന് ഉപയോഗം; അത്‌ലറ്റ് ദ്യുതി ചന്ദിന് നാലുവര്‍ഷം വിലക്ക്

More
More
Sports Desk 10 months ago
News

അടുത്ത സീസണിലും പി എസ്ജിക്കായി കളിക്കും - എംബാപ്പെ

More
More
Sports Desk 10 months ago
News

ഇനി അധിക നാള്‍ കളിക്കില്ല; വിരമിച്ച ശേഷം ഫുട്ബോള്‍ ക്ലബ് ഉടമയാകും - റൊണാള്‍ഡോ

More
More
Sports Desk 10 months ago
News

പണം ആയിരുന്നു ലക്ഷ്യമെങ്കില്‍ സൌദിയിലേക്ക് പോകുമായിരുന്നു - മെസ്സി

More
More
Sports Desk 10 months ago
News

മെസി അമേരിക്കന്‍ ക്ലബ് ഇന്‍റര്‍ മയാമിയിലേക്ക്

More
More