പാകിസ്ഥാനില്‍ ചാവേര്‍ സ്ഫോടനം: 28 മരണം

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പെഷവാര്‍ പ്രവിശ്യയിലെ ഒരു പള്ളിയിലാണ് ചാവേര്‍ ബോംബ്‌ സ്ഫോടനമുണ്ടായത്. നമസ്കാരത്തിനായി ആളുകള്‍ പള്ളിയില്‍ പ്രവേശിച്ചുകഴിഞ്ഞ ശേഷമാണ് ചാവേര്‍ സ്ഫോടനം നടന്നത്. സംഭവത്തില്‍ 28 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരുടെ എണ്ണം ഇനിയും ഉയരാമെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 150 ലധികം ആളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതില്‍ പലരുടെയും നില ഗുരുതരമാണ് എന്നാണു റിപ്പോര്‍ട്ട്. പള്ളിയുടെ ഒരു ഭാഗം തകര്‍ന്നുവീണതായും നിരവധി പേര്‍ ഇതിനകത്ത് കുടുങ്ങിക്കിടക്കുന്നതായും സംശയമുണ്ടെന്ന് പൊലിസ് ഓഫീസര്‍ സിക്കന്തര്‍ ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ തലസ്ഥാനമായ ഇസ്ലാമാബാദില്‍ ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ നിരവധി പോലീസുകാരും കൊല്ലപ്പെട്ടിട്ടുണ്ട്. 

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More