ഭാരത് ജോഡോ യാത്ര തടുക്കാനുള്ള രാഷ്ട്രീയ വളർച്ച മോദിക്ക് ആയിട്ടില്ല - കെ സുധാകരന്‍

EWe 10 months ago

തിരുവനന്തപുരം: ഭാരത് ജോഡോ യാത്രക്കിടെ രാഹുല്‍ ഗാന്ധിയുടെ സുരക്ഷ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. ഭാരത് ജോഡോ യാത്ര" നടത്തുന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആണ് . അത് തടുക്കാനുള്ള രാഷ്ട്രീയ വളർച്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആയിട്ടില്ലെന്ന് സുധാകരന്‍ പറഞ്ഞു. 'സുരക്ഷ പിൻവലിച്ചാൽ കാശ്മീരിലൂടെ യാത്ര നടക്കില്ലെന്ന് നരേന്ദ്രമോദിയും ബിജെപിയും സ്വപ്നം കാണേണ്ട. ലോകത്ത് ഒരു രാഷ്ട്രീയ നേതാവും കാൽനടയായി താണ്ടാത്ത ദൂരം രാഹുൽഗാന്ധി പിന്നിടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെറുപ്പിന്റെ രാഷ്ട്രീയം പറയുന്ന സംഘപരിവാർ ശക്തികളുടെ മേൽ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ബദൽ രാഷ്ട്രീയം പറഞ്ഞു കൊണ്ടാണ് ഇന്ത്യയുടെ ഹൃദയത്തിലൂടെ ഈ യാത്ര കടന്നുപോകുന്നത്. ഈ ജനകീയ യാത്രയുടെ ശോഭ കെടുത്താൻ ബിജെപിയും ബിജെപി വിലക്കെടുത്തവരും എത്ര കണ്ടു ശ്രമിച്ചാലും ഇന്ത്യൻ നാഷണൽ കോൺഗ്രസ് ലക്ഷ്യം കണ്ടിരിക്കു'മെന്നും കെ പി സി ഡി പ്രസിഡന്റ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കെ സുധാകരന്‍ വിമര്‍ശനം ഉന്നയിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാഹുല്‍ ഗാന്ധിക്ക് കേന്ദ്രസര്‍ക്കാര്‍ മതിയായ സുരക്ഷ ഒരുക്കാത്ത സാഹചര്യത്തില്‍ ഭാരത് ജോഡോ യാത്ര കഴിഞ്ഞ ദിവസം താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. സി ആര്‍ പി എഫ് ഉദ്യോഗസ്ഥരെ ബിജെപി സര്‍ക്കാര്‍ മുന്നറിയിപ്പില്ലാതെ പിന്‍വലിച്ചിരുന്നുവെന്നും പിന്നീട് ബുള്ളറ്റ് പ്രൂഫ്‌ വാഹനത്തിലേക്ക് അദ്ദേഹത്തെ മാറ്റുകയായിരുന്നുവെന്നും കോണ്‍ഗ്രസ് നേതൃത്വം ഇന്നലെ ആരോപിച്ചിരുന്നു. അതേസമയം, യാത്രയ്ക്ക് കനത്ത സുരക്ഷ നല്‍കുമെന്ന് കശ്മീര്‍ പൊലീസ് അറിയിച്ചു. രാഹുല്‍ ഗാന്ധിയുടെ സുരക്ഷയില്‍ വീഴ്ചയുണ്ടായിട്ടില്ല. 15 കമ്പനി സിആര്‍പിഎഫിനെയും 10 കമ്പനി കശ്മീര്‍ പൊലീസിനെയും യാത്രയില്‍ ഉടനീളം വിന്യസിച്ചിരുന്നുവെന്നും പോലീസ് അറിയിച്ചു. 

Contact the author

EWe

Recent Posts

Web Desk 10 hours ago
Keralam

തൃശൂര്‍ മറ്റാര്‍ക്കും എടുക്കാന്‍ പറ്റില്ല- ടി എന്‍ പ്രതാപന്‍

More
More
Web Desk 12 hours ago
Keralam

രാജ്ഭവനിലെ ജാതിപീഡന പരാതി; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 1 day ago
Keralam

ഫൈവ് സ്റ്റാര്‍ ഹോട്ടലെന്ന് കരുതി ആളുകള്‍ സ്‌കൂളിലേക്ക് കയറുന്ന സ്ഥിതി - മന്ത്രി വി ശിവന്‍കുട്ടി

More
More
Web Desk 2 days ago
Keralam

കോണ്‍ഗ്രസ് നിലനില്‍ക്കണമെന്നാണ് ആഗ്രഹം- മുഖ്യമന്ത്രി പിണറായി വിജയന്‍

More
More
Web Desk 3 days ago
Keralam

കളമശേരി സ്‌ഫോടനം: ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

More
More
Web Desk 4 days ago
Keralam

കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

More
More