പാക്കിസ്ഥാനില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷം; വന്‍ വിലക്കയറ്റം

ഇസ്ലാമബാദ്: ശ്രീലങ്കയ്ക്ക് പിന്നാലെ പാക്കിസ്ഥാനും കടുത്ത സാമ്പത്തിക തകര്‍ച്ചയിലേക്ക്. ഡോളറിനെതിരെ പാക് കറന്‍സിയുടെ മൂല്യം 255 രൂപയിലേക്ക് കൂപ്പുകുത്തി. ഒറ്റദിവസം കൊണ്ട് മൂല്യം 24 രൂപ കുറഞ്ഞു. രാജ്യാന്തര നാണയനിധിയില്‍ നിന്ന് കൂടുതല്‍ വായ്പ ലഭിക്കുന്നതിന് എക്സ്ചേഞ്ച് നിരക്കില്‍ അയവുവരുത്തിയതാണ് മൂല്യം കുത്തനെ ഇടിയാനുള്ള കാരണം. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനുപിന്നാലെ ഭക്ഷ്യ സാധനങ്ങളുടെ വില കുത്തനെ ഉയരുകയാണ്. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ഒരു പാക്കറ്റ് ധാന്യത്തിന്റെ വില 3000 രൂപയാണ്. ഈ സാഹചര്യത്തില്‍ കഴിഞ്ഞ വര്ഷം അനുവദിച്ച ശേഷം ഐ എം എഫ് തടഞ്ഞുവെച്ചിരിക്കുന്ന ഫണ്ട് നേടിയെടുക്കാനുള്ള ശ്രമത്തിലാണ് പാക്കിസ്ഥാന്‍.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്ധനം, അരി, മറ്റു ഭക്ഷ്യധാന്യങ്ങൾ, പഞ്ചസാര തുടങ്ങിയവയ്ക്കും വില കുത്തനെ കൂടിയെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. ചില പച്ചക്കറികൾക്ക് 500% വരെ വില കയറിയിട്ടുണ്ട്. കഴിഞ്ഞ വർഷം ജനുവരി 6 ന് സവാള വില കിലോയ്ക്ക് 36.7 രൂപയായിരുന്നെങ്കില്‍ ഈ ജനുവരി അഞ്ചിന് അത് 220.4 രൂപയായി. ഇന്ധന വില 61% ആണ് വർധിച്ചത്. അതേസമയം, പാക്കിസ്ഥാനില്‍ ഭക്ഷണത്തിനായി ജനങ്ങള്‍ തമ്മിലടിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. രാജ്യത്തിന്‍റെ വിവിധയിടങ്ങളില്‍ ഭക്ഷ്യക്ഷാമം രൂക്ഷമാവുന്നതിനിടയില്‍ പാക് അധീന കശ്മീര്‍ ഭക്ഷ്യ കലാപത്തിന്‍റെ വക്കിലാണെന്ന് എന്‍ ഡി ടി വി റിപ്പോര്‍ട്ട്‌ ചെയ്തു. ഗോതമ്പുമായി പോകുന്ന ലോറിയെ ബൈക്കിലും മറ്റുമായി ജനങ്ങള്‍ പിന്തുടരുന്നതിന്‍റെ വിഡിയോയും അടുത്തിടെ പുറത്തുവന്നിരുന്നു. 

Contact the author

National Desk

Recent Posts

National Desk 19 hours ago
National

രാഹുൽ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കി

More
More
National Desk 23 hours ago
National

നടന്‍ അജിത്തിന്‍റെ പിതാവ് അന്തരിച്ചു

More
More
National Desk 23 hours ago
National

ഹിന്ദുത്വ ട്വീറ്റ്; നടന്‍ ചേതന്‍ കുമാറിന് ജാമ്യം

More
More
National Desk 1 day ago
National

ഓണ്‍ലൈന്‍ ചൂതാട്ട നിരോധന ബില്ല് തിരിച്ചയച്ച് ഗവര്‍ണര്‍; വീണ്ടും പാസാക്കി തമിഴ്നാട് നിയമസഭ

More
More
National Desk 1 day ago
National

ഞാന്‍ ക്യാന്‍സര്‍ ബാധിതയാണ്, നിനക്കായി കാത്തിരിക്കുന്നു; സിദ്ദുവിന് പങ്കാളിയുടെ കത്ത്

More
More
Web Desk 1 day ago
National

ഇന്ത്യയില്‍ ധനികരില്‍ വീണ്ടും ഒന്നാം സ്ഥാനത്തെത്തി മുകേഷ് അംബാനി

More
More