ഗോധ്ര കലാപക്കേസിലെ 22 പ്രതികളെ വെറുതെവിട്ടു

അഹമ്മദാബാദ്: 2002-ലെ ഗോധ്ര കലാപക്കേസിലെ 22 പ്രതികളെ കോടതി വെറുതെ വിട്ടു. പഞ്ച്മഹല്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കുട്ടികളടക്കം പതിനേഴുപേരെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കുറ്റവിമുക്തരാക്കിയത്. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ഹര്‍ഷ് ത്രിവേദിയാണ് പ്രതികളെ വെറുതെവിടാന്‍ ഉത്തരവിട്ടത്. പതിനെട്ടുവര്‍ഷം നീണ്ട വിചാരണക്കിടെ 22 പ്രതികളില്‍ എട്ടുപേര്‍ മരണപ്പെട്ടിരുന്നു. കുറ്റാരോപിതര്‍ക്കെതിരെ മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്ക്യൂഷന് സാധിച്ചില്ലെന്നും സാക്ഷികള്‍ കൂറുമാറിയെന്നും പ്രതികള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ ഗോപാല്‍സിംഗ് സോളങ്കി പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2002-ല്‍ അയോധ്യയില്‍നിന്ന് മടങ്ങുകയായിരുന്ന സബര്‍മതി എക്‌സ്പ്രസിനു നേരെയുണ്ടായ കല്ലേറില്‍ സ്ത്രീകളും പുരുഷന്മാരും കുട്ടികളുമുള്‍പ്പെടെ 59 പേരാണ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് ഗുജറാത്തിലുടനീളം വര്‍ഗീയ കലാപങ്ങളുണ്ടായി. ഗോധ്രയില്‍നിന്ന് മുപ്പതുകിലോമീറ്റര്‍ അകലെ കലോല്‍ പട്ടണത്തിലേക്കും കലാപം ആളിപ്പടര്‍ന്നു. ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവരുടെ വീടുകള്‍ അക്രമികള്‍ അഗ്നിക്കിരയാക്കി. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ പതിനേഴുപേരാണ് അന്നത്തെ കലാപത്തില്‍ കൊല്ലപ്പെട്ടത്. സംഭവം നടന്ന് രണ്ടുവര്‍ഷത്തിനുശേഷമാണ് അക്രമത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് 22 പേരെ അറസ്റ്റ് ചെയ്തത്.

Contact the author

National Desk

Recent Posts

National Desk 15 hours ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More
National Desk 20 hours ago
National

വീണ്ടും മോദി അധികാരത്തില്‍ വന്നാല്‍ എല്ലാ സംസ്ഥാനങ്ങളിലും മണിപ്പൂര്‍ ആവര്‍ത്തിക്കും- പരകാര പ്രഭാകര്‍

More
More
Web Desk 21 hours ago
National

'ഇതാണ് ഞങ്ങളുടെ രാഷ്ട്രീയം' ; വയനാട്ടില്‍ ഐഎന്‍എല്ലിന്റെ പച്ചക്കൊടി ഉയര്‍ത്തി ബൃന്ദാ കാരാട്ട്

More
More
National Desk 1 day ago
National

സന്യാസം സ്വീകരിക്കാൻ 200 കോടിയുടെ സ്വത്ത് ദാനം ചെയ്ത് ഗുജറാത്തി ദമ്പതികള്‍

More
More
National Desk 1 day ago
National

നരേന്ദ്രമോദി ബിജെപിക്ക് ബാധ്യതയാണ്- സുബ്രമണ്യന്‍ സ്വാമി

More
More
National Desk 2 days ago
National

ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ശ്രമിക്കുന്നു; ചീഫ് ജസ്റ്റിസിന് മുന്‍ ജഡ്ജിമാരുടെ കത്ത്‌

More
More