ഷാഹിദ് അഫ്രീദിയെ മാറ്റി; പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന് പുതിയ ചീഫ് സെലക്ട്ര്‍

ഇസ്ലാമബാദ്: പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്‍റെ ചീഫ് സെലക്ട്ര്‍ സ്ഥാനത്തുനിന്നും ഷാഹിദ് അഫ്രീദിയെ നീക്കി. പകരം മുന്‍ താരം ഹാറൂണ്‍ റഷീദിനെയാണ് ചുമതലയേല്‍പ്പിച്ചിരിക്കുന്നത്. ന്യൂസിലന്‍ഡിനെതിരെ ടെസ്റ്റ്‌ ഏകദിന പരമ്പരയ്ക്ക് മാത്രമാണ് ഷാഫിദ് അഫ്രീദിയെ നിയമിച്ചതെന്നും അതിനാലാണ് അദ്ദേഹത്തെ മാറ്റുന്നതെന്നും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. ടെസ്റ്റ് പരമ്പര സമനിലയില്‍ അവസാനിച്ചപ്പോള്‍, ഏകദിന പരമ്പരയില്‍ പാകിസ്ഥാന്‍ 2-1ന് പരാജയപ്പെട്ടിരുന്നു. ഇതിനുപിന്നാലെ ഷാഫിദ് അഫ്രീദിയെ നീക്കി ഹാറൂണ്‍ റഷീദിന് ചുമതല നല്‍കിയിരിക്കുന്നത്. 

ഏപ്രില്‍- മെയ് മാസങ്ങളില്‍ നടക്കുന്ന ന്യൂസിലന്‍ഡ് പര്യടനമാണ് ഇനി പാകിസ്ഥാന് മുന്നിലുള്ളത്. അഞ്ച് വീതം ടി20, ഏകദിന മത്സരങ്ങളാണ് പാകിസ്ഥാന്‍, ന്യൂസിലന്‍ഡില്‍ കളിക്കുക. അതുവരെ പാകിസ്ഥാന് മത്സരങ്ങളൊന്നുമില്ല. എന്നാല്‍ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ ഫെബ്രുവരിയില്‍ ആരംഭിക്കുന്നുണ്ട്. ഈ മത്സരത്തില്‍ കപ്പില്‍ കുറഞ്ഞതൊന്നും ടീം പ്രതീക്ഷിക്കുന്നില്ല. അതേസമയം, ആദ്യമായിട്ടല്ല ഹാറൂണ്‍ റഷീദ് ക്രിക്കറ്റ് ടീമിന്‍റെ ചീഫ് സെലക്ട്ര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ഇതിനുമുന്‍പ് 2015,16 വര്‍ഷങ്ങളിലും ഹാറൂണ്‍ ഇതേസ്ഥാനത്ത് സേവനം അനുഷ്ടിച്ചിട്ടുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്‍റെ ചീഫ് സെലക്ട്ര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്തില്‍ ഞാന്‍ വളരെ സന്തോഷവാനാണ്. നമ്മുടെ ടീം വളരെ മികച്ചതാണ്. ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ ഇനിയും ഉയരങ്ങളില്‍ എത്താന്‍ സാധിക്കും. അതിനുവേണ്ടി തന്‍റെ കഴിവിന്‍റെ പരമാവധി ശ്രമിക്കുമെന്ന് ഹാറൂണ്‍ റഷീദ് പറഞ്ഞു. 

Contact the author

Sports Desk

Recent Posts

National Desk 1 month ago
Cricket

കോഹ്ലിയെ ടി-ട്വന്റി ലോകകപ്പില്‍ നിന്നും വെട്ടാന്‍ ജയ് ഷാ; സമ്മതിക്കില്ലെന്ന് രോഹിത് ശര്‍മ്മ

More
More
Sports Desk 4 months ago
Cricket

'വിമര്‍ശിക്കാന്‍ മാത്രം അതില്‍ ഒന്നുമില്ല'; വിവാദ ഫോട്ടോയെക്കുറിച്ച് മിച്ചല്‍ മാര്‍ഷ്

More
More
Web Desk 5 months ago
Cricket

ലോക കപ്പിനരികെ ഇന്ത്യ; കലാശപ്പോരാട്ടം 2 മണിക്ക്

More
More
Sports Desk 7 months ago
Cricket

ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസണ്‍ ടീമിലില്ല

More
More
Sports Desk 10 months ago
Cricket

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കാൻ ബിസിസിഐ ക്ഷണം; നിരസിച്ച് ഗാരി കേസ്റ്റന്‍

More
More
Sports Desk 10 months ago
Cricket

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; ശ്രേയസും ബുംറയും തിരിച്ചെത്തുന്നു

More
More