സൗദി: അല്‍നസറില്‍ വിജയത്തോടെ അരങ്ങേറ്റം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. എകപക്ഷീയമായ ഒരു ഗോളിനാണ് അല്‍ ഇത്തിഫാഖിനെ അല്‍നസര്‍ പരാജയപ്പെടുത്തിയത്. മുപ്പത്തിയൊന്നാമത്തെ മിനിറ്റിൽ ആൻഡേഴ്സൺ ടലിസ്‌കയാണ് ഗോള്‍ നേടിയത്. ഈ ജയത്തോടെ അല്‍നസര്‍ സൗദി ലീഗില്‍ ഒന്നാമതെത്തി. ക്ലബ്ബിനായുള്ള അരങ്ങേറ്റ മത്സരത്തില്‍ റൊണാള്‍ഡോയ്ക്ക് ഗോള്‍ നേടാന്‍ കഴിഞ്ഞിരുന്നില്ല. അതേസമയം, കഴിഞ്ഞയാഴ്ച റിയാദിൽ പി എസ്ജിയുമായി നടന്ന മത്സരത്തില്‍ രണ്ട് ഗോള്‍ നേടിയ ക്രിസ്റ്റ്യാനോ മാന്‍ ഓഫ് ദി മാച്ച് പുരസ്ക്കാരം നേടിയിരുന്നു.
മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ തുടര്‍ച്ചയായി ബെഞ്ചിലിരിക്കേണ്ടി വരികയും ക്ലബ്ബുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുക്കുകയും ചെയ്ത സാഹചര്യത്തിലാണ് പോര്‍ച്ചുഗല്‍ താരം റൊണാള്‍ഡോ അല്‍നസറുമായി കരാര്‍ ഒപ്പുവെച്ചത്. ഫുട്ബോള്‍ ചരിത്രത്തിലെ റെക്കോര്‍ഡ് തുകയ്ക്കാണ് ക്രിസ്റ്റ്യാനോയെ ക്ലബ്ബ് സ്വന്തമാക്കിയത്. രണ്ടര വര്‍ഷം നീളുന്ന കരാറാണ് ക്ലബുമായി റൊണാള്‍ഡോയ്ക്കുണ്ടാവുക.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ലോകകപ്പ് മത്സരത്തിനിടയിലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള കരാര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അവസാനിപ്പിച്ചത്. പുതിയതായി വന്ന കോച്ച് ടെൻ ഹാഗുമായുള്ള അഭിപ്രായ വ്യാത്യാസങ്ങളാണ് താരത്തെ യുണൈറ്റഡ് വിടാൻ പ്രേരിപ്പിച്ചതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒന്‍പതു തവണ സൌദിഅറേബ്യന്‍ പ്രോ ലീഗ് കിരീടം നേടിയ ക്ലബാണ് അല്‍ നസര്‍. റൊണോള്‍ഡോയെ കൊണ്ടുവരുന്നത് വഴി തങ്ങളുടെ ആദ്യ എ.എഫ്.സി. ചാമ്പ്യന്‍സ് ലീഗ് കിരീടമാണ് ക്ലബ്ബ് ലക്ഷ്യമിടുന്നത്.