ലൈംഗീക പീഡന കേസ്; ഡാനി ആല്‍വസിനെ മെക്സിക്കന്‍ ക്ലബ് പുറത്താക്കി

മഡ്രിഡ് : ഫുട്ബോള്‍ താരം ഡാനി ആല്‍വസിനെ പുറത്താക്കി മെക്സിക്കന്‍ ക്ലബായ പ്യൂമാസ്. ലൈംഗീക അതിക്രമക്കേസില്‍ അറസ്റ്റിലായതിനുപിന്നാലെയാണ് ഡാനി ആല്‍വസിനെ ക്ലബില്‍ നിന്നും പുറത്താക്കിയത്. സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച വിഡിയോയിലൂടെ ക്ലബ് പ്രസിഡണ്ട് ലിയോപോള്‍ഡോ സില്‍വയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. ഈ വർഷം ജൂലൈ വരെ ക്ലബ്ബിൽ തുടരാം എന്ന കരാറാണ് ക്ലബ് റദ്ദാക്കിയത്. കഴിഞ്ഞ വർഷം ജൂലൈയിലാണ് സ്പാനിഷ് സ്പാനിഷ് ക്ലബ് ബാർസിലോനയിൽ നിന്ന് ആൽവസ് പ്യൂമാസിലെത്തിയത്. 

ബാഴ്സലോണയിലെ നിശാക്ലബിൽ സ്ത്രീയെ കടന്നുപിടിച്ചെന്ന പരാതിയില്‍ ഡാനി ആല്‍വസിന് കോടതി കഴിഞ്ഞ ദിവസം ജാമ്യം നിഷേധിക്കുകയും ചെയ്തിരുന്നു. കേസിൽ വിചാരണ ആരംഭിക്കുംവരെ ആൽവസ് ജയിലിൽ തുടരുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. ഡിസംബര്‍ 31- നാണ് കേസിനാധാരമായ സംഭവം നടക്കുന്നത്. 'ബാഴ്‌സലോണയിലെ നിശാക്ലബില്‍വെച്ച് ഡാനി ആല്‍വസ് വസ്ത്രത്തിനുള്ളില്‍ കൈകടത്തി മോശമായരീതിയില്‍ സ്പര്‍ശിച്ചെന്നാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍ താന്‍ അന്ന് നിശാക്ലബില്‍ പോയിരുന്നുവെന്നും പരാതി ഉന്നയിച്ച യുവതിയെ തനിക്ക് പരിചയമില്ലെന്നുമാണ് ഡാനി ആല്‍വസ് പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ലോകഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയിടുള്ള താരമാണ്  ഡാനി ആല്‍വസ്. ബാഴ്‌സലോണ, യുവന്റസ്, പിഎസ്ജി തുടങ്ങിയ ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട്. ബ്രസീലിനായി കോപ്പ അമേരിക്ക, കോണ്‍ഫെഡറേഷന്‍ കപ്പ്, ഒളിമ്പിക് ഗോള്‍ഡ് മെഡല്‍ എന്നിവയും നേടിയിട്ടുണ്ട്. 

Contact the author

Sports Desk

Recent Posts

Sports Desk 1 day ago
Football

വരും വര്‍ഷങ്ങളില്‍ മികച്ച ടൂര്‍ണമെന്‍റുകളില്‍ ഒന്നായി സൗദി ലീഗ് മാറും - റൊണാള്‍ഡോ

More
More
Sports Desk 4 days ago
Football

ഇവാൻ വുകുമാനോവിച്ചിന് വിലക്കുണ്ടായേക്കുമെന്ന് സൂചന

More
More
Sports Desk 6 days ago
Football

യൂറോ കപ്പ്‌ യോഗ്യതാ മത്സരം; റൊണാൾഡോയെ തിരിച്ചുവിളിച്ച് പോര്‍ച്ചുഗല്‍

More
More
Web Desk 1 week ago
Football

മെസ്സിയെ പിരിച്ചുവിടാനൊരുങ്ങി പി എസ് ജി -റിപ്പോര്‍ട്ട്‌

More
More
Sports Desk 2 weeks ago
Football

'കാല്‍ പന്തിനെ സ്നേഹിക്കുന്ന ഓരോ മലയാളികള്‍ക്കും വേണ്ടി' ടോട്ടന്‍ ഹാം

More
More
Sports Desk 2 weeks ago
Football

പി എസ് ജി താരം അഷറഫ് ഹക്കീമിക്കെതിരെ പീഡനത്തിന് കേസെടുത്ത് പൊലീസ്

More
More