ആര്‍ത്തവ അവധി വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം മതിയോ

വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവാവധി നല്‍കിയ കുസാറ്റ് യൂണിവേഴ്സിറ്റിയുടെ തീരുമാനത്തിനു തൊട്ടുപിന്നാലെ എല്ലാ സര്‍വ്വകലാശാലകളിലും അത് നടപ്പാക്കും എന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പ്രഖ്യാപിച്ചുകഴിഞ്ഞു. അത് മാതൃകാപരമാണെന്ന കാര്യത്തില്‍ തര്‍ക്കമേയില്ല. എന്നാല്‍ ഇത് സര്‍വ്വകലാശാലകളിലെയും സര്‍ക്കാര്‍, പൊതുമേഖലാ സര്‍വ്വീസുകളിലെയും ജീവനക്കാര്‍ക്കുകൂടി നടപ്പിലാക്കുമ്പോള്‍ മാത്രമേ ലക്ഷ്യം പൂര്‍ത്തീകരിക്കപ്പെടുകയുള്ളൂ.

പരസ്യങ്ങളില്‍ കാണുന്നതുപോലെ ഏതെങ്കിലും ഒരു ബ്രാന്‍ഡ്‌, വന്‍ പരസ്യവാചകവുമായി പുറത്തിറക്കുന്ന പാഡ് ധരിച്ചതുകൊണ്ട് മാത്രം ആര്‍ത്തവ ദിവസങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് പൂമ്പാറ്റകളെപ്പോലെ പറന്നുനടക്കാനും മുതിര്‍ന്നവര്‍ക്ക് നൃത്തം ചെയ്യാനും കഴിയില്ല. ആ ദിവസങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന മാനസിക ശാരീരിക സംഘര്‍ഷങ്ങള്‍ പറഞ്ഞറിയിക്കാന്‍ പോലും പറ്റാത്തതാണ്. പുതിയ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതിനൊപ്പം അധ്യാപകര്‍ക്കും ഒരുപാട് ജോലിഭാരമുള്ള ജീവനക്കാരികള്‍ക്കും ഈ ആനുകൂല്യം നല്‍കാന്‍ സര്‍വ്വകലാശാലകള്‍ തന്നെ മുന്‍കൈ എടുക്കേണ്ടതുണ്ട്‌.

ജോലി ചെയ്യുന്ന സ്ത്രീകള്‍ ഒരു പക്ഷെ പഠിക്കുന്ന കുട്ടികളെക്കാള്‍ മാനസിക പിരിമുറുക്കം അനുഭവിക്കുന്നവരാണ്. ജോലി സ്ഥലത്തും വീട്ടിലും ഒരുപോലെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്ത് ചെയ്യുന്നവരാണവര്‍. അക്കാരണത്താല്‍ ജീവനക്കാരികള്‍ക്ക് ആര്‍ത്തവാവധി പ്രഖ്യാപിച്ചുകൊണ്ടുള്ള തീരുമാനം കൊച്ചിന്‍ സര്‍വ്വകലാശാലയില്‍ നിന്ന് തന്നെ വരുന്നത് നന്നായിരിക്കും. അത് എല്ലാവരും ഏറ്റെടുക്കട്ടെ. ചിന്തയിലും സമീപനത്തിലുമുള്ള ഉന്നതി സര്‍വ്വകലാശാലകളില്‍ നിന്നുതന്നെ തുടങ്ങട്ടെ. അതെല്ലാവരും മാതൃകയാക്കട്ടെ. സംഘടിത മേഖലയിലും അസംഘടിത മേഖലയിലെയും സ്ത്രീകള്‍ക്ക് ആര്‍ത്തവാവധി ഉറപ്പുവരുത്തല്‍ സര്‍ക്കാരിന്‍റെകൂടി ചുമതലയാണ്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Christina Kurisingal

Recent Posts

K T Kunjikkannan 8 hours ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 1 month ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 1 month ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 2 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More
Mridula Hemalatha 4 months ago
Views

കോണ്‍ഗ്രസിന്റെ ഉണര്‍വ്വിനുപിന്നിലെ ചാലകശക്തി; അധ്യക്ഷ പദവിയില്‍ ഒരുവര്‍ഷം പിന്നിടുന്ന ഖാര്‍ഗെ - മൃദുല ഹേമലത

More
More
Dr. Azad 5 months ago
Views

വാസുവേട്ടന്‍ നിങ്ങള്‍ക്ക് കൈവിട്ടുപോയ സമരമൂല്യത്തിന്റെ ആള്‍രൂപമാണ്- ആസാദ് മലയാറ്റില്‍

More
More