സ്പ്രിംക്ലർ കരാർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് ​ഹൈക്കോടതിയിൽ ഹർജി നൽകി

സ്പ്രിംക്ലർ കരാർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നത്തല ​ഹൈക്കോടതിയിൽ ഹർജി നൽകി. മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ഐടി സെക്രട്ടറി, സ്പ്രിങ്കളർ സിഇഒ തുടങ്ങിയവരെ എതിർകക്ഷികളാക്കിയാണ് ഹർജി നൽകിയിരിക്കുന്നത്.   വിവരങ്ങൾ ശേഖരിക്കപ്പെട്ടവർക്ക് ഇവരിൽ നിന്ന് നഷ്ടപരിഹാരം നൽകണമെന്നും പ്രതിപക്ഷനേതാവ് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കൊവിഡ് നിരീക്ഷണത്തിലുള്ളവരുടെയും രോ​ഗികളുടെയും വിവരങ്ങൾ അപ്ലോഡ് ചെയ്യുന്നത് തടയണമെന്നും ഹർജിയിൽ ആവശ്യമുണ്ട്.

സ്പ്രിം​ഗ്ലർ വിഷയത്തിൽ മന്ത്രിമാർക്ക് വ്യത്യസ്ത അഭിപ്രായമാണെന്ന് പ്രതപക്ഷ ഉപനേതാവ് എംകെ മുനീർ അഭിപ്രായപ്പെട്ടു. പൗരന്മാരുടെ ഭരണഘടന അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും ഇതിൽ സിപഐ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്പ്രിങ്ക്ളർ ഇടപാടിൽ വിജിലൻസ് അ‌ന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും  ​ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. ഇതേ വിഷയത്തിൽ മൂന്നു ഹർജികൾ കൂടി ​ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.  ​ഈ ഹർജികൾ പരിഗണിക്കവേ സർക്കാർ സത്യവാങ്മൂലം ഹാജരാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. 24 ഹർജി വീണ്ടു പരി​ഗണിക്കും

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More