ത്രിപുരയില്‍ തെരഞ്ഞെടുപ്പ് ഫെബ്രുവരി 16-ന്, മേഘാലയയിലും നാഗാലാന്‍ഡിലും 27-ന്

ഡൽഹി: ത്രിപുര, മേഘാലയ, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തിയതികൾ പ്രഖ്യാപിച്ചു. ത്രിപുരയിൽ ഫെബ്രുവരി പതിനാറിനാണ് തെരഞ്ഞെടുപ്പ് നടക്കുക. മേഘാലയയിലും നാഗാലാൻഡിലും 27-നാണ് വോട്ടെടുപ്പ്. മാർച്ച് രണ്ടിനാണ് വോട്ടെണ്ണൽ. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറാണ് തെരഞ്ഞെടുപ്പ് തിയതികൾ പ്രഖ്യാപിച്ചത്. ത്രിപുരയിലും നാഗാലാൻഡിലും മേഘാലയയിലും അറുപതംഗ നിയമസഭയാണുളളത്. 

മൂന്ന് സംസ്ഥാനങ്ങളിലുമായി 62.8 ലക്ഷം വോട്ടർമാരുണ്ട്. ത്രിപുരയിൽ 28,13,478 വോട്ടർമാരും മേഘാലയയിൽ 21,61,129 വോട്ടർമാരും നാഗാലാൻഡിൽ 13,09,651 വോട്ടർമാരുമാണുളളത്. ഇതിൽ 31 ലക്ഷം വോട്ടർമാരും സ്ത്രീകളാണ്. 80 വയസിനുമുകളിൽ പ്രായമുളള 97,000 വോട്ടർമാരുണ്ട്. 1.76 ലക്ഷം പേരാണ് പുതുതായി വോട്ട് ചെയ്യുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിലെയും അരുണാചൽ പ്രദേശ്, ജാർഖണ്ഡ്, തമിഴ്‌നാട്, മഹാരാഷ്ട്ര, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലെയും ആറ് നിയമസഭാ മണ്ഡലങ്ങളിലേക്കുളള ഉപതെരഞ്ഞെടുപ്പും ഫെബ്രുവരി 27-ന് നടക്കും. മാർച്ച് രണ്ടിനായിരിക്കും വോട്ടെണ്ണൽ. ക്രിമിനൽ കേസിൽപ്പെട്ട് മുഹമ്മദ് ഫൈസൽ എംപി അയോഗ്യനാക്കപ്പെട്ടതിനുപിന്നാലെയാണ് ലക്ഷദ്വീപിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. 

Contact the author

National Desk

Recent Posts

National Desk 9 hours ago
National

പളളിക്കുനേരെ 'അമ്പെയ്ത്' വിവാദത്തിലായ ബിജെപി സ്ഥാനാര്‍ത്ഥിയെ തളളിമാറ്റി വോട്ടര്‍ ; വീഡിയോ വൈറല്‍

More
More
National Desk 1 day ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 1 day ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 1 day ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 1 day ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More