'ജീവിതക്കാലം മുഴുവന്‍ നിങ്ങളോട് കടപ്പെട്ടിരിക്കും'; അപകടസമയത്ത് സഹായിച്ചവരുടെ പേരെടുത്ത് പറഞ്ഞ് പന്ത്

ഡല്‍ഹി: അപകടസമയത്ത് സഹായിച്ചവരുടെ പേരെടുത്ത് പറഞ്ഞ് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. ഈ സമയം എല്ലാവരുടെയും പേര് എടുത്ത് നന്ദി പറയാന്‍ തനിക്ക് സാധിക്കില്ല. എന്നാല്‍ തന്നെ വാഹനാപകടത്തില്‍ നിന്ന് രക്ഷിച്ച് ആശുപത്രിയിലെത്തിച്ച ഈ രണ്ട് ഹീറോകളെ പറയാതെ പോകുന്നത് ശരിയല്ല. രജത് കുമാറും നിഷു കുമാറും. ഇവരാണ് അപകടസമയത്ത് തന്നെ സഹായിച്ചത്. ആശുപത്രിയില്‍ എത്തിക്കാനും അവരാണ് കൂടെയുണ്ടായിരുന്നത്. വളരെയധികം നന്ദി.. ജീവിതകാലം മുഴുവന്‍ നിങ്ങളോട് കടപ്പെട്ടിരിക്കും - പന്ത് ട്വീറ്റ് ചെയ്തു.

തന്‍റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. ശാസ്ത്രക്രിയകളെല്ലാം വിജയകരമായി പൂര്‍ത്തികരിച്ചു. തിരിച്ചുവരവിനുള്ള യാത്രകള്‍ ആരംഭിച്ചിരിക്കുകയാണ്. ഏത് പ്രതിസന്ധിയേയും നേരിടാന്‍ തയ്യാറായിരിക്കുകയാണ് - പന്ത് ട്വീറ്റ് ചെയ്തു. കൂടാതെ ബിസിസിഐക്കും സെക്രട്ടറി ജയ് ഷാ, സര്‍ക്കാര്‍ അധികാരികള്‍ക്കും ആരാധകര്‍ക്കും പന്ത് നന്ദി അറിയിച്ചിട്ടുണ്ട്.

അതേസമയം, പന്തിന് ഈ വര്‍ഷത്തെ മുഴുവന്‍ കളികളും നഷ്ടമാകും. ഐ പി എല്‍ ഉള്‍പ്പടെ ഈ വര്‍ഷത്തെ പ്രധാനപ്പെട്ട ടൂര്‍ണമെന്‍റുകളെല്ലാം താരത്തിന് നഷ്ടമാകുമെന്ന് 'ക്രിക്ഇന്‍ഫോ'യാണ് റിപ്പോര്‍ട്ട്‌ ചെയ്തത്. പരുക്കിന്‍റെ ഗൌരവവും തുടര്‍ച്ചയായ ശാസ്ത്രക്രിയകളും കാരണം 6 മാസത്തേക്ക് പന്തിന് കളത്തില്‍ ഇറങ്ങാന്‍ സാധിക്കില്ല. പരുക്ക് ഭേദമായാലും ഫിറ്റ്നസ് വീണ്ടെടുക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നതിനാലാണ് പന്തിന് ഈ വര്‍ഷത്തെ മുഴുവന്‍ കളികളും നഷ്ടമാകുമെന്ന് ക്രിക്ഇന്‍ഫോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഡിസംബർ 30-നാണ് ഋഷഭ് പന്തിന് വാഹനാപകടത്തില്‍ പരിക്കേല്‍ക്കുന്നത്. അപകടത്തില്‍ കാല്‍ പാദത്തിനും ഉപ്പൂറ്റിക്കുമാണ് സാരമായ പരിക്ക് സംഭവിച്ചിരിക്കുന്നത്. തലയ്ക്കും ആന്തരിക അവയവങ്ങള്‍ക്കും കാര്യമായ പരിക്കില്ലെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. വാഹനം ഓടിക്കുന്നതിനിടയില്‍ ഋഷഭ് പന്ത് ഉറങ്ങി പോയതാണ് അപകടകാരണം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Sports Desk

Recent Posts

National Desk 4 weeks ago
Cricket

കോഹ്ലിയെ ടി-ട്വന്റി ലോകകപ്പില്‍ നിന്നും വെട്ടാന്‍ ജയ് ഷാ; സമ്മതിക്കില്ലെന്ന് രോഹിത് ശര്‍മ്മ

More
More
Sports Desk 4 months ago
Cricket

'വിമര്‍ശിക്കാന്‍ മാത്രം അതില്‍ ഒന്നുമില്ല'; വിവാദ ഫോട്ടോയെക്കുറിച്ച് മിച്ചല്‍ മാര്‍ഷ്

More
More
Web Desk 4 months ago
Cricket

ലോക കപ്പിനരികെ ഇന്ത്യ; കലാശപ്പോരാട്ടം 2 മണിക്ക്

More
More
Sports Desk 7 months ago
Cricket

ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസണ്‍ ടീമിലില്ല

More
More
Sports Desk 9 months ago
Cricket

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കാൻ ബിസിസിഐ ക്ഷണം; നിരസിച്ച് ഗാരി കേസ്റ്റന്‍

More
More
Sports Desk 9 months ago
Cricket

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; ശ്രേയസും ബുംറയും തിരിച്ചെത്തുന്നു

More
More