കെ എൽ എഫ് പോലുള്ള സാംസ്കാരിക ഇടപെടലുകളെ സർക്കാർ നിരുപാധികം പിന്തുണയ്ക്കണം- ദിലീപ് രാജ്

KLF നെ ആൾക്കാർ വിമർശിക്കുന്നതും അതിലെ ഒഴിവാക്കലുകളെ കുറിച്ച് പരിഭവവും പരാതിയും പറയുന്നതും സൂചിപ്പിക്കുന്നത് ജന പങ്കാളിത്തത്തിന്റെ കാര്യത്തിൽ KLF വിജയിക്കുന്നു എന്നത് തന്നെയാണ്. സാഹിത്യ അക്കാദമിയും മറ്റും നടത്തുന്ന സമാനമായ ഫെസ്റ്റിവലുകളെക്കുറിച്ച് ആരും സമാനമായി പ്രതികരിച്ചു കാണാറില്ല. അതുകൊണ്ട് KLF പോലുള്ള മുൻ കയ്യുകൾക്ക് സർക്കാർ പിന്തുണ നൽകണമെന്ന് തന്നെയാണ് എന്റെ അഭിപ്രായം. സമൂഹത്തിനു സാംസ്കാരികമായി സംഭാവന നൽകുന്ന ഇടപെടലുകൾ പിന്തുണയർഹിക്കുന്നു. പിന്നെ ഒരു കാര്യത്തിന് സാമ്പത്തിക പിന്തുണ നൽകുന്നു എന്ന പേരിൽ അതിന്റെ ഉള്ളടക്കത്തിൽ സർക്കാർ കേറി ഇടപെടണമെന്ന് പറയുന്നത് ജനാധിപത്യമല്ല. ക്യൂറേറ്റര്മാരുടെ സ്വാതന്ത്ര്യം ഏത് സാംസ്കാരിക മുൻകയ്യുകളുടെയും മൂന്നുപാധിയാണ്.  സർക്കാർ സാമ്പത്തിക സഹായം നൽകുന്ന സിനിമയിൽ ആരഭിനയിക്കണമെന്നു സർക്കാർ പറയരുത്. എല്ലാ നടികരെയും അഭിനയിപ്പിക്കണമെന്നും പറയരുത്.

എന്നെ സംബന്ധിച്ച് KLF പ്രത്യേകിച്ചൊരു ആവേശവും ഉണ്ടാക്കുന്നില്ല. അത് അതിന്റെ ക്യൂറേഷൻ ( അഥവാ അതിന്റെ അഭാവം ) എന്നെ നിരാശപ്പെടുത്തുന്നതിനാലാണ്. അതിനാൽ ഇത്തവണയടക്കം സെഷനുകളിൽ പങ്കെടുക്കാനുള്ള ക്ഷണം സ്നേഹപൂർവം നിരസിക്കുകയാണ് ചെയ്തത്. ലിറ്റ് ഫെസ്റ്റ് ഫോർമാറ്റ് ഗൗരവമുള്ള ആശയ വിനിമയങ്ങൾക്ക് മിക്കപ്പോഴും തടസ്സമാണ് എന്ന അനുഭവവും ഇതിനു പിന്നിലുണ്ട്. 

ഇതോടൊപ്പമുള്ള ചിത്രം പക്ഷേ കെ.എൽ.എഫിൽ നിന്നല്ല. നിയമസഭാ പുസ്തകോത്സവത്തിൽ നിന്നാണ്. അവിടെ പോയതോടെ എന്റെ നിലപാട് ഞാൻ ഭേദഗതി ചെയ്യുന്നു. സർക്കാർ മുന്കയ്യുകൾക്കും മാതൃകാപരമാവാൻ കഴിയും. പോരായ്മകൾ പല നിലയ്ക്കും ഉണ്ട്. പക്ഷെ എല്ലാവരെയും പങ്കെടുപ്പിക്കുന്നതിലും ( inclusiveness) പുസ്തകം എന്ന വസ്തുവിന് ചുറ്റും ആനന്ദത്തിന്റെ ആഘോഷത്തിമിർപ്പ് ഒരുക്കുന്നതിലും ഉജ്ജ്വല മാതൃകയാണ് ഈ പുസ്തകോത്സവം. 

നമ്മുടെ ശ്രദ്ധയും വിമർശനവും പിന്തുണയും ഈ സർക്കാർ മുൻകൈ അർഹിക്കുന്നു.

കൂട്ടിച്ചേർപ്പ് ( കമന്റിനുള്ള മറുപടി):

1. ഫണ്ട് കൊടുക്കുന്നത് ന്യായമാണ് എന്നാണ് ഞാൻ പറഞ്ഞത്. സിനിമ ഒരു വ്യവസായമാണ്. സർക്കാർ വിനോദ നികുതിയിളവും മറ്റും നൽകുന്നത് സിനിമയും തീയറ്ററുകളും സാംസ്കാരികമായി പ്രദേശത്തിന് നൽകുന്ന സംഭാവനകൾ പരിഗണിച്ചാണ്. ആമസോണ് പുസ്തകങ്ങളെ കേന്ദ്രീകരിച്ച് എന്തെങ്കിലും event ഇന്നാട്ടിൽ നടത്തി കണ്ടിട്ടുണ്ടോ?

2. എല്ലാവർക്കുമായി ഒരു നിലപാട് ഇക്കാര്യത്തിൽ സാധ്യമോ ആവശ്യമോ അല്ല. ഓരോ പരിഭവവും പ്രതിഷേധവും പങ്കെടുക്കലും മാറി നിൽക്കലും അതാതിന്റെ മെരിറ്റിൽ ഒറ്റയ്ക്ക് പരിശോധിക്കണം. പേരറിവാളനോ കെ.കെ.ബാബുരാജോ ഇങ്ങനെയൊരു വേദിയെ സ്വീകരിക്കുന്നത് "പുറം ചൊറിയ"ലാണെന്നു ഞാൻ കരുതുകയില്ല.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Recent Posts

K T Kunjikkannan 2 weeks ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 3 weeks ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 2 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 2 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 2 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More
Mridula Hemalatha 5 months ago
Views

കോണ്‍ഗ്രസിന്റെ ഉണര്‍വ്വിനുപിന്നിലെ ചാലകശക്തി; അധ്യക്ഷ പദവിയില്‍ ഒരുവര്‍ഷം പിന്നിടുന്ന ഖാര്‍ഗെ - മൃദുല ഹേമലത

More
More