സ്ത്രീവിരുദ്ധ നിലപാട്: അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ നിന്നും ഓസ്ട്രേലിയ പിന്മാറി

ഡിസ്നി: അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ നിന്നും ഓസ്ട്രേലിയ പിന്മാറി. താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുത്തതിനുപിന്നാലെ രാജ്യത്ത് കടുത്ത സ്ത്രീ വിരുദ്ധ നിലപാടുകളാണ് സ്വീകരിക്കുന്നത്. ഇതില്‍ പ്രതിഷേധിച്ചാണ് അഫ്‌ഗാനിസ്ഥാനെതിരായ പുരുഷ ക്രിക്കറ്റ് ടീമിന്‍റെ ഏകദിന പരമ്പര ഉപേക്ഷിക്കുന്നതായി ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചത്. താലിബാന്‍റെ  ഭരണത്തില്‍ അഫ്ഗാനിസ്ഥാനിലെ വനിതാ ക്രിക്കറ്റ് ടീം നിര്‍ജ്ജീവമായതും കടുത്ത അതൃപ്തിക്ക് വഴിവെക്കുന്നുവെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. 

ഇന്ത്യ-ഓസ്ട്രേലിയ മത്സരത്തിനുശേഷം യുഎഇയില്‍ നടത്താനിരുന്ന മൂന്ന് ഏകദിന പരമ്പരയില്‍ നിന്ന് പിന്മാറാനാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ തീരുമാനം. അഫ്ഗാനിസ്ഥാന്‍ ഉള്‍പ്പെടെ ലോകമെമ്പാടും പുരുഷന്‍മാരുടെയും വനിതകളുടേയും ക്രിക്കറ്റ് വളര്‍ത്താന്‍ ക്രിക്കറ്റ് ഓസ്ട്രേലിയ പ്രതിജ്ഞാബദ്ധമാണ്. രാജ്യത്തെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടേയും സാഹചര്യം മെച്ചപ്പെടുന്നതിനായി അഫ്‌ഗാന്‍ ക്രിക്കറ്റ് ബോര്‍ഡുമായി ചര്‍ച്ചകള്‍ തുടരും - ക്രിക്കറ്റ് ഓസ്ട്രേലിയ ട്വിറ്ററില്‍ കുറിച്ചു.

#article-1005#

താലിബാന്‍ തീവ്രവാദികള്‍ അഫ്ഗാനിസ്ഥാന്‍ കീഴടക്കിയതിനാല്‍ ക്രിക്കറ്റ് ഭാവി അനിശ്ചിതാവസ്ഥയിലാണെന്ന് അഫ്ഗാന്‍ വനിതാ ക്രിക്കറ്റ് താരം റോയ സമീം നേരത്തെ വ്യക്തമാക്കിയിരുന്നു. രാജ്യത്തിന്‍റെ  മോശമായ സാഹചര്യം മനസിലാക്കിയിട്ടും അന്താരാഷ്ട്ര ക്രിക്കറ്റ് ബോര്‍ഡ് തങ്ങളെ അവഗണിക്കുകയാണെന്നും ഞങ്ങള്‍  ലോകത്ത് ജീവിച്ചിരിപ്പില്ലായെന്ന നിലപാടാണ്  ഐ സി സി സ്വീകരിക്കുന്നതെന്നും അവര്‍ ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ പുതിയ നീക്കം. 

താലിബാന്‍ അധികാരത്തിലെത്തിയതിനുപിന്നാലെ കടുത്ത സ്ത്രീവിരുദ്ധ നയങ്ങളാണ് നടപ്പിലാക്കുന്നത്. അടുത്തിടെ സ്ത്രീകള്‍ക്ക് ജിമ്മിലും വിനോദ കേന്ദ്രങ്ങളിലും താലിബാന്‍ പ്രവേശനം നിഷേധിച്ചിരുന്നു. ബുർഖ ധരിക്കാത്തതിന് പ്രവേശനം നിഷേധിച്ചതിനെത്തുടർന്ന് സർവകലാശാലയ്ക്ക് മുന്നിൽ പ്രതിഷേധിച്ച വിദ്യാർത്ഥിനികളെ ചട്ടവാറുകൊണ്ട് അടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കൂടാതെ, വിദ്യാര്‍ത്ഥിനികളുടെ യൂണിഫോമിന്‍റെ കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ലെന്ന് പറഞ്ഞ് ആറാം ക്ലാസ് മുതലുള്ള പെൺകുട്ടികളെ സ്‌കൂളിൽ പോകുന്നതിൽ നിന്നും താലിബാന്‍ വിലക്കിയിരിക്കുകയാണ്.

പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ മുഖം മറയ്ക്കണം, പുരുഷന്‍മാരില്ലാതെ സ്ത്രീകളെ യാത്ര ചെയ്യാനോ വിമാനത്തില്‍ കയറനോ അനുവദിക്കില്ല, വനിതാ മാധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്ത വായിക്കുമ്പോള്‍ മുഖം മറയ്ക്കണം, സ്ത്രീകള്‍ അഭിനയിക്കുന്ന സീരിയലിന് വിലക്ക് ഏര്‍പ്പെടുത്തുക, സ്ത്രീകള്‍ക്ക് ലൈസന്‍സ് നിരോധിക്കുക തുടങ്ങി നിരവധി സ്ത്രീ വിരുദ്ധ ഉത്തരവുകളാണ് താലിബാന്‍ അധികാരത്തില്‍ എത്തിയതിന് പിന്നാലെ നടപ്പാക്കിയത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Sports Desk

Recent Posts

National Desk 4 weeks ago
Cricket

കോഹ്ലിയെ ടി-ട്വന്റി ലോകകപ്പില്‍ നിന്നും വെട്ടാന്‍ ജയ് ഷാ; സമ്മതിക്കില്ലെന്ന് രോഹിത് ശര്‍മ്മ

More
More
Sports Desk 4 months ago
Cricket

'വിമര്‍ശിക്കാന്‍ മാത്രം അതില്‍ ഒന്നുമില്ല'; വിവാദ ഫോട്ടോയെക്കുറിച്ച് മിച്ചല്‍ മാര്‍ഷ്

More
More
Web Desk 4 months ago
Cricket

ലോക കപ്പിനരികെ ഇന്ത്യ; കലാശപ്പോരാട്ടം 2 മണിക്ക്

More
More
Sports Desk 7 months ago
Cricket

ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസണ്‍ ടീമിലില്ല

More
More
Sports Desk 9 months ago
Cricket

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കാൻ ബിസിസിഐ ക്ഷണം; നിരസിച്ച് ഗാരി കേസ്റ്റന്‍

More
More
Sports Desk 9 months ago
Cricket

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; ശ്രേയസും ബുംറയും തിരിച്ചെത്തുന്നു

More
More