സംസ്ഥാനത്ത് മയോണൈസില്‍ പച്ചമുട്ട ഉപയോഗിക്കുന്നത് നിരോധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മയോണൈസില്‍ പച്ചമുട്ട ഉപയോഗിക്കുന്നത് നിരോധിച്ചു. ഇനിമുതല്‍ ബേക്കറികളിലും ഹോട്ടലുകളിലും വെജിറ്റബിള്‍ മയോണൈസ് ആവും ലഭിക്കുക. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജാണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഹോട്ടല്‍, റസ്‌റ്റോറന്റ്, വഴിയോരക്കച്ചവടം, കാറ്ററിംഗ് മേഖലകളിലെ സംഘടനകളുടെ ഭാരവാഹികളുമായി നടത്തിയ യോഗത്തിലാണ് തീരുമാനമെടുത്തത്. സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയേറ്റുളള മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് മയോണൈസിന് നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്.

ഹോട്ടലുകളില്‍നിന്ന് ഭക്ഷണം പാഴ്‌സലായി നല്‍കുമ്പോള്‍ അത് നല്‍കുന്ന സമയവും എത്ര സമയത്തിനുളളില്‍ ഉപയോഗിക്കണമെന്നും രേഖപ്പെടുത്തിയ സ്റ്റിക്കര്‍ പതിപ്പിക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. 'ഹോട്ടലുകളില്‍ ഭക്ഷണം പാകം ചെയ്യുന്നവരുടെയും അത് വിതരണം ചെയ്യുന്നവരുടെയും ശുചിത്വം ഉറപ്പാക്കണം. ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കണം. ഹോട്ടല്‍ ജീവനക്കാര്‍ക്ക് ശുചിത്വം സംബന്ധിച്ച് പരിശീലനം നല്‍കണം. ഓഡിറ്റോറിയങ്ങളില്‍ ഭക്ഷണം വിളമ്പാന്‍ ലൈസന്‍സ് വേണം, എല്ലാ സ്ഥാപനങ്ങളും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ടോള്‍ ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിക്കണം'- ആരോഗ്യമന്ത്രി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വൃത്തിയുളള ഹോട്ടലുകള്‍ ഏതൊക്കെയെന്ന് ആപ്പിലൂടെ ജനങ്ങള്‍ക്ക് അറിയാന്‍ സാധിക്കുമെന്നും ഹോട്ടലുകള്‍ക്ക് ഹൈജീന്‍ റേറ്റിംഗ് നല്‍കുന്ന ആപ്പ് വികസിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. എല്ലാ സ്ഥാപനങ്ങളും ഹൈജീന്‍ റേറ്റിംഗ് ആപ്പിനോട് സഹകരിക്കണമെന്നും ശുചിത്വം ഉറപ്പാക്കി നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ ജനങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിക്കാനുളള ഇടംകൂടിയാണ് ആപ്പെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 15 hours ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 1 day ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 1 day ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 2 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 2 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web Desk 2 days ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More