ലോകത്ത് 24 മണിക്കൂറിനുള്ളില്‍ മരണ - രോഗീ നിരക്കില്‍ വര്‍ദ്ധന

എ സ് .വി.മെഹ്ജൂബ്

കഴിഞ്ഞ അഞ്ചുദിവസത്തെ മരണനിരക്കില്‍ 2000 ലധികം വര്‍ധന 

കോവിഡ് -19 മൂലം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ലോകത്താകെ മരണപ്പെട്ടത് 7336 പേര്‍. ഏറ്റവും പുതിയ കണക്കനുസരിച്ച് ഇതുവരെ ലോകത്താകമാനം 1,77,457 പേര്‍ മരണപ്പെട്ടുകഴിഞ്ഞു. ഇന്നത്തെ കണക്ക് പ്രകാരം മരണനിരക്ക് കഴിഞ്ഞ നാലു ദിവസങ്ങളിലായി ചെറിയ ഏറ്റക്കുറച്ചിലുകളോടെ  4312 മുതല്‍ 6500 വരെയുള്ള സംഖ്യക്കിടയില്‍ പിടിച്ചുനിര്‍ത്താന്‍ ലോകത്താകമാനമുള്ള ആരോഗ്യപ്രവര്‍ത്തകരുടെ വിശ്രമമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട് എന്ന് കാണാം. ഒറ്റ ദിവസംകൊണ്ട് പതിനായിരവും അതിനു മുകളിലും മരിച്ചുവീണിടത്തു നിന്നാണ് ലോകം കരകയറിക്കൊണ്ടിരിക്കുന്നത്. ഇത് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ഇന്നത്തെ മരണനിരക്ക് നിരാശയുണ്ടാക്കുന്നതാണ്. ഇന്നലത്തേയും ഇന്നത്തെയും മരണനിരക്ക് താരതമ്യപ്പെടുത്തുമ്പോള്‍ 2276 പേരാണ് ഇന്ന് കൂടുതലായി മരണപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ അഞ്ചുദിവസത്തെ രോഗീവര്‍ദ്ധന നിരക്കില്‍ 11,576 

ഏറ്റവും പുതിയ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 25,56,798 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെയിത് 24,76,066 ആയിരുന്നു. അതായത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഉണ്ടായ പുതിയ രോഗികളുടെ എണ്ണം 80,732 ആണ് എന്നര്‍ത്ഥം. ഇത് കഴിഞ്ഞ ദിവസങ്ങളിലെ പ്രവണതക്ക് വിരുദ്ധമാണ്.

രോഗീവര്‍ദ്ധനാ നിരക്കില്‍ ഞായറാഴ്ചയും തിങ്കളാഴ്ചയുമായി കൃത്യം 76,138 ന്റെ കുറവ്  രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ നാല് ദിവസത്തെ ഡാറ്റ പരിശോധിച്ചാല്‍ രോഗീ വര്‍ദ്ധനവിലെ കുറവ് താഴോട്ടു പോകാനുള്ള പ്രവണത കാണിക്കുന്നതായി കാണാന്‍ കഴിയും. എന്നാല്‍ ഇന്നലെയും ഇന്നുമായി രോഗികളുടെ എണ്ണത്തില്‍ 11,576 ന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. 

ലോകത്താകെ രോഗികളുടെ നിരക്ക് വര്‍ദ്ധനവ്‌ കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി  ഇപ്രകാരമാണ്: ശനി - 1,32,560, ഞായര്‍  - 80,083, തിങ്കള്‍ - 76,138, ചൊവ്വ - 69,156, ബുധന്‍ (ഇന്ന്) - 80,732. അവസാന ദിവസമൊഴികെ  രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ കുറവ് രേഖപ്പെടുത്തി എന്ന് ഈ കണക്കുകളില്‍ നിന്ന് വ്യക്തമാണ്.

ഏറ്റവും പുതിയ കണക്കനുസരിച്ച്  80,732  പേര്‍ക്ക് പുതുതായി രോഗം ബാധിച്ചു  വേള്‍ഡ് ഓ മീറ്ററിന്‍റെ കണക്കനുസരിച്ച് ഇപ്പോള്‍ 16,89,122 പേര്‍ കൊറോണ വൈറസ് ബാധയേറ്റ് ചികിത്സയിലാണ്.57,254 - പേര്‍ രോഗബാധ മൂലം ഗുരുതരാവസ്ഥയിലാണ്. 6,90,219 - പേര്‍ സുഖം പ്രാപിച്ചു.


Contact the author

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More