തിരുവനന്തപുരം: പാറശാല ഷാരോണ്‍ രാജ് വധക്കേസില്‍ കുറ്റപത്രം തയാറായി. ഗ്രീഷ്മ പത്തുമാസത്തെ ആസൂത്രണത്തിനുശേഷമാണ് ഷാരോണിനെ കൊലപ്പെടുത്തിയതെന്നും അഞ്ചുതവണ വധശ്രമം നടത്തിയെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഡി വൈ എസ് പി ജെ. ജോണ്‍സന്റെ നേതൃത്വത്തിലാണ് കുറ്റപത്രം തയാറാക്കിയത്. റിപ്പോര്‍ട്ട് അടുത്ത ആഴ്ച്ച കോടതിയില്‍ സമര്‍പ്പിക്കും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
പ്രതി ജ്യൂസ് ചാലഞ്ച് തെരഞ്ഞെടുത്തത് ഗൂഗിള്‍ നോക്കിയാണ്. ജ്യൂസ് ചാലഞ്ച് നടത്തി ഷാരോണിനെ വധിക്കാനുളള പദ്ധതി തയാറാക്കിയതിനുശേഷം അഞ്ചുതവണ വധശ്രമം നടത്തി. ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന് നിര്‍മ്മലകുമാരന്‍ എന്നിവര്‍ക്കും കുറ്റകൃത്യത്തില്‍ വലിയ പങ്കുണ്ട്. തമിഴ്നാട് സ്വദേശിയായ സൈനികന്റെ വിവാഹാലോചന വന്നതോടെ ഗ്രീഷ്മ ഒന്നര വര്‍ഷത്തോളമായി പ്രണയത്തിലുണ്ടായിരുന്ന ഷാരോണിനെ ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ജാതിവ്യത്യാസവും ജാതകദോഷവും ചൂണ്ടിക്കാണിച്ചിട്ടും ഷാരോണ്‍ ബന്ധത്തില്‍നിന്ന് പിന്മാറാന് തയാറാവാത്തതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചത് തുടങ്ങിയ കാര്യങ്ങളാണ് കുറ്റപത്രത്തില്‍ പറയുന്നത്.
ഗ്രീഷ്മയുടെയും ഷാരോണിന്റെയും ഡിലീറ്റ് ചെയ്ത ചാറ്റുകളും ശബ്ദരേഖകളുമടക്കം ആയിരത്തോളം ഡിജിറ്റല്‍ തെളിവുകളും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.