രാമക്ഷേത്രത്തെക്കുറിച്ച് പറയാന്‍ നിങ്ങളാരാണ്?- അമിത് ഷായോട് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

ഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം അടുത്ത വര്‍ഷം ജനുവരിയിലുണ്ടാകുമെന്ന ആഭ്യന്തര മന്ത്രി അമിത്ഷായുടെ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. ക്ഷേത്രം തുറക്കുന്നത് എപ്പോഴാണ് എന്ന് പ്രഖ്യാപിക്കാന്‍ അമിത് ഷാ ആരാണ് എന്നാണ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ചോദിക്കുന്നത്. ഹരിയാനയിലെ പാനിപ്പത്തില്‍ ഭാരത് ജോഡോ യാത്രക്കിടെ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

'ത്രിപുരയില്‍ തെരഞ്ഞെടുപ്പ് നടക്കുകയാണ്. അമിത് ഷാ അവിടെപ്പോയി രാമക്ഷേത്രം പണിയുമെന്ന് പറയുന്നു. 2024 ജനുവരി ഒന്നിനാണ് ഉദ്ഘാടനമെന്ന് പറയുന്നു. ദൈവത്തില്‍ എല്ലാവര്‍ക്കും വിശ്വാസമുണ്ട്. പക്ഷെ, തെരഞ്ഞെടുപ്പ് സമയത്ത് ക്ഷേത്രം തുറക്കുന്നതിനെപ്പറ്റി പ്രഖ്യാപിക്കാന്‍ നിങ്ങളാരാണ്? നിങ്ങള്‍ രാമക്ഷേത്രത്തിന്റെ പൂജാരിയാണോ? നിങ്ങള്‍ ഒരു രാഷ്ട്രീയക്കാരനാണ്. രാജ്യത്തിന്റെ സുരക്ഷയും ജനങ്ങളുടെ ക്ഷേമവും ഉറപ്പുവരുത്തുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ കടമ. നിങ്ങള്‍ അതിനെക്കുറിച്ചാണ് സംസാരിക്കേണ്ടത്'- മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസം ത്രിപുരയില്‍ നടന്ന റാലിക്കിടെയാണ് രാമക്ഷേത്രം 2024 ജനുവരിയില്‍ തുറക്കുമെന്ന് അമിത് ഷാ പറഞ്ഞത്. സ്വാതന്ത്ര്യം ലഭിച്ച കാലം മുതല്‍ കോണ്‍ഗ്രസ് കോടതിയില്‍ രാമക്ഷേത്ര നിര്‍മ്മാണം സംബന്ധിച്ച കേസ് തടസപ്പെടുത്തുകയാണെന്നും നരേന്ദ്രമോദി അധികാരത്തിലെത്തിയതിനുശേഷമാണ് ഇക്കാര്യത്തില്‍ സുപ്രീംകോടതി വിധിയുണ്ടായതെന്നും അമിത് ഷാ പറഞ്ഞു.

Contact the author

National Desk

Recent Posts

National Desk 5 hours ago
National

സന്യാസം സ്വീകരിക്കാൻ 200 കോടിയുടെ സ്വത്ത് ദാനം ചെയ്ത് ഗുജറാത്തി ദമ്പതികള്‍

More
More
National Desk 8 hours ago
National

നരേന്ദ്രമോദി ബിജെപിക്ക് ബാധ്യതയാണ്- സുബ്രമണ്യന്‍ സ്വാമി

More
More
National Desk 1 day ago
National

ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ശ്രമിക്കുന്നു; ചീഫ് ജസ്റ്റിസിന് മുന്‍ ജഡ്ജിമാരുടെ കത്ത്‌

More
More
National Desk 1 day ago
National

പിടിച്ചെടുത്ത കപ്പലിലെ ജീവനക്കാരെ കാണാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കി ഇറാന്‍

More
More
National Desk 1 day ago
National

'ഇനി വെടിവയ്പ്പ് വീടിനുളളില്‍' ; സല്‍മാന്‍ ഖാന് മുന്നറിയിപ്പുമായി അന്‍മോല്‍ ബിഷ്‌ണോയ്‌

More
More
National Desk 2 days ago
National

'കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ഡ്യൂട്ടിയിലുളള പൊലീസുകാര്‍ക്ക് കാവിയും രുദ്രാക്ഷവും'; ഉത്തരവ് വിവാദം

More
More