വരുന്നത് വലിയ സാമ്പത്തിക മാന്ദ്യം; കരുതിയിരിക്കണമെന്ന് ഐ എം എഫ്

ഈ വർഷം ലോക സമ്പദ്‍വ്യവസ്ഥയുടെ മൂന്നിലൊന്ന് ഭാഗവും സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലാകുമെന്ന് ഐ. എം. എഫിന്‍റെ (അന്താരാഷ്ട്ര നാണയനിധി) മുന്നറിയിപ്പ്. യൂറോപ്യൻ യൂണിയൻ, ചൈന തുടങ്ങിയ രാജ്യങ്ങളുടെ വളർച്ച മന്ദഗതിയിലാകുമെന്നതിനാൽ ഈ വർഷം കൂടുതൽ കഠിനമാകുമെന്ന് ഐ എം എഫ് മേധാവി ക്രിസ്റ്റലീന ജോർജീവ പറഞ്ഞു. ഇന്ത്യയെക്കുറിച്ച് പ്രത്യേകമായി പരാമർശമില്ല. എന്നാല്‍ മാന്ദ്യം നേരിട്ട് ബാധിക്കാത്ത രാജ്യങ്ങളും കെടുതിയിലാകുമെന്നും ക്രിസ്റ്റലീന വ്യക്തമാക്കി.

യുക്രെയ്ൻ യുദ്ധം, പണപ്പെരുപ്പം, യു എസ് ഫെഡറൽ റിസർവിലെ അടക്കമുള്ള ഉയർന്ന പലിശ നിരക്ക് എന്നിവയാണ് മാന്ദ്യത്തിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങൾ. അതോടൊപ്പം, കൊവിഡിനെ തുടര്‍ന്ന് ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ സമ്പദ്‍വ്യവസ്ഥയായ ചൈന മാന്ദ്യത്തില്‍നിന്നും ഇനിയും കരകയറാത്തതും ആഗോള മാന്ദ്യത്തിന്‍റെ ആക്കം കൂട്ടും. കോവിഡ് കേസുകൾ കുതിക്കുന്ന സാഹചര്യത്തിൽ 40 വർഷത്തിനിടെ ആദ്യമായി ഏറ്റവും താഴ്ന്ന വളർച്ചയിലൂടെയാണ് ചൈന കടന്നുപോകുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മൂന്നിലൊന്ന് രാജ്യങ്ങളും ഈ വർഷം അല്ലെങ്കിൽ അടുത്ത വർഷമാദ്യം സാമ്പത്തിക മാന്ദ്യത്തിലേക്കെത്തുമെന്നും ഐ എം എഫ് മേധാവി പറയുന്നു. നിലവില്‍ ഇന്ത്യയുടെ കടബാധ്യതാ അനുപാതം മൊത്തം ആഭ്യന്തര ഉൽപാദനത്തി‍ന്റെ 85 ശതമാനമാണ്. മറ്റ് വികസ്വര രാജ്യങ്ങളെ അപേക്ഷിച്ച് ഇതു വളരെ കൂടുതലാണെന്നും എണ്ണ വില ഉയരുന്നത് അടക്കമുള്ള ബാഹ്യവെല്ലുവിളികള്‍ക്കിടയില്‍ കടബാധ്യത കുറയ്ക്കാന്‍ ഇന്ത്യ എന്തു ചെയ്യുന്നു എന്നതിനെ ആശ്രയിച്ചാകും സാമ്പത്തിക വളര്‍ച്ചയെന്നും ഐഎംഎഫ് ഏഷ്യ പസിഫിക് ഡയറക്ടർ കൃഷ്ണ ശ്രീനിവാസൻ പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 1 month ago
Economy

ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ട അവസാന ദിവസം ഇന്ന്; വൈകിയാല്‍ വലിയ പിഴ

More
More
National Desk 2 months ago
Economy

ലിഥിയം ഖനനം സ്വകാര്യവത്കരിക്കുന്നു; കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി

More
More
National Desk 2 months ago
Economy

തക്കാളിക്ക് പൊന്നുംവില; റേഷൻ കടകളിലൂടെ വിതരണം ചെയ്യുമെന്ന് തമിഴ്‌നാട്‌

More
More
Economy 3 months ago
Economy

റെക്കോര്‍ഡ് ഭേദിച്ച് ഇന്ത്യന്‍ ഓഹരി വിപണി; സെന്‍സെക്സ് 64000 കടന്നു

More
More
Economy 3 months ago
Economy

എച്ച് ഡി എഫ് സി ധനകാര്യ സ്ഥാപനം എച്ച് ഡി എഫ് സി ബാങ്കില്‍ ലയിച്ചു

More
More
Web Desk 8 months ago
Economy

പ്രവാസികള്‍ക്ക് ഇനിമുതല്‍ യുപിഐ വഴി പണമിടപാട് നടത്താം

More
More