സ്വര്‍ണവില റെക്കോര്‍ഡിലേക്ക്; ഇന്നത്തെ വില അറിയാം

തിരുവനന്തപുരം: സ്വര്‍ണവില റെക്കോര്‍ഡിലേക്ക് അടുക്കുന്നു. ഇന്ന് ഗ്രാമിന് 20 രൂപ വര്‍ധിച്ച് 22 കാരറ്റ് സ്വർണത്തിന്റെ വില 5,130 രൂപയായി. ഇതോടെ ഒരു പവൻ സ്വർണത്തിന് വില 160 രൂപ വർധിച്ച് 41,040 രൂപയായി. 18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 4,240 രൂപയായി. 2022 ഡിസംബറിൽ മാത്രം പവന് 1480 രൂപയുടെ വർധനവാണുണ്ടായത്. ഡിസംബർ ഒന്നിന് 39,000 ആയിരുന്നു വില. ഡിസംബർ 31ന് ഇത് 40,480 രൂപയിലെത്തിയിരുന്നു.

2020 ആഗസ്റ്റ് 11- ന് 41,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. അതിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സ്വര്‍ണവില ഇനിയും ഉയരുമെന്നാണ് സാമ്പത്തിക വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. ആഗോള സാമ്പത്തികമാന്ദ്യവും  പണപ്പെരുപ്പം ഉയർന്ന നിലവാരത്തില്‍ തുടരുന്നതുമാണ് സ്വര്‍ണവില കൂടാന്‍ കാരണം.

അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുത്തനെയുയരുകയാണ്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനിടയില്‍ വന്‍കിട നിക്ഷേപകര്‍ സ്വര്‍ണം വാങ്ങികൂട്ടുന്നതും സ്വര്‍ണവില ഉയരുന്നതിന്‍റെ പ്രധാനകാരണമാണ്. രാജ്യാന്തര വിപണിയിലെ വിലയും ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യവും കണക്കാക്കിയാണ് ഇന്ത്യയില്‍ സ്വര്‍ണവില നിശ്ചയിക്കുന്നത്.

Contact the author

Web Desk

Recent Posts

Web Desk 1 month ago
Economy

ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ട അവസാന ദിവസം ഇന്ന്; വൈകിയാല്‍ വലിയ പിഴ

More
More
National Desk 2 months ago
Economy

ലിഥിയം ഖനനം സ്വകാര്യവത്കരിക്കുന്നു; കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി

More
More
National Desk 2 months ago
Economy

തക്കാളിക്ക് പൊന്നുംവില; റേഷൻ കടകളിലൂടെ വിതരണം ചെയ്യുമെന്ന് തമിഴ്‌നാട്‌

More
More
Economy 3 months ago
Economy

റെക്കോര്‍ഡ് ഭേദിച്ച് ഇന്ത്യന്‍ ഓഹരി വിപണി; സെന്‍സെക്സ് 64000 കടന്നു

More
More
Economy 3 months ago
Economy

എച്ച് ഡി എഫ് സി ധനകാര്യ സ്ഥാപനം എച്ച് ഡി എഫ് സി ബാങ്കില്‍ ലയിച്ചു

More
More
Web Desk 8 months ago
Economy

പ്രവാസികള്‍ക്ക് ഇനിമുതല്‍ യുപിഐ വഴി പണമിടപാട് നടത്താം

More
More