ദോഹ: സൗദി ക്ലബ്ബായ അല്‍ നസറില്‍ ചേര്‍ന്ന് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഫുട്ബോള്‍ ചരിത്രത്തിലെ റെക്കോര്‍ഡ് തുകയ്ക്കാണ് ക്രിസ്റ്റ്യാനോയെ ക്ലബ്ബ് സ്വന്തമാക്കിയത്. 1750 കോടി രൂപയ്ക്ക്കാണ് ക്ലബ് താരത്തെ സ്വന്തമാക്കിയിരിക്കുന്നത്. രണ്ടര വര്‍ഷം നീളുന്ന കരാര്‍ ആയിരിക്കും ക്ലബുമായി റൊണാള്‍ഡോയ്ക്കുണ്ടാവുക എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. റൊണാള്‍ഡോയെ സ്വന്തമാക്കിയതിനുപിന്നാലെ ക്ലബിന്റെ ഏഴാം നമ്പർ ജേഴ്സിയും കയ്യിലേന്തിയുള്ള റൊണാള്‍ഡോയുടെ ചിത്രം അല്‍ നസര്‍ ട്വീറ്റ് ചെയ്തു. റൊണാള്‍ഡോയുടെ വരവ് ക്ലബിന് മാത്രമല്ല, രാജ്യത്തെ യുവതലമുറയ്ക്കും പ്രചോദനമാകുമെന്നാണ് അല്‍ നസറിന്റെ ഔദ്യോഗിക വെബ് സൈറ്റില്‍ കുറിച്ചിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ലോകകപ്പ് മത്സരത്തിനിടയിലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള കരാര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അവസാനിപ്പിച്ചത്. പുതിയതായി വന്ന കോച്ച് ടെൻ ഹാഗുമായുള്ള അഭിപ്രായ വ്യാത്യാസങ്ങളാണ് താരത്തെ യുണൈറ്റഡ് വിടാൻ പ്രേരിപ്പിച്ചതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒന്‍പതു തവണ സൌദിഅറേബ്യന്‍ പ്രോ ലീഗ് കിരീടം നേടിയ ക്ലബാണ് അല്‍ നസര്‍. റൊണോള്‍ഡോയെ കൊണ്ടുവരുന്നത് വഴി തങ്ങളുടെ ആദ്യ എ.എഫ്.സി. ചാമ്പ്യന്‍സ് ലീഗ് കിരീടമാണ് ക്ലബ്ബ് ലക്ഷ്യമിടുന്നത്.