ഡല്‍ഹി: അടുത്ത തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകുമെന്ന് കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥ്. രാജ്യത്തിനുവേണ്ടി ഇത്രയേറെ സഹിച്ച കുടുംബമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭാരത് ജോഡോ യാത്ര രാജ്യത്തെ ഒന്നിപ്പിക്കുന്നതിനുവേണ്ടിയാണ്. രാഹുല്‍ ഗാന്ധി നടത്തുന്നത് അധികാരത്തിനുവേണ്ടിയുള്ള രാഷ്ട്രീയ പ്രവര്‍ത്തനമല്ല. മറിച്ച് സാധാരണക്കാര്‍ക്ക് വേണ്ടിയുള്ള രാഷ്ട്രീയ പ്രവര്‍ത്തനമാണെന്നും കമല്‍ നാഥ് കൂട്ടിച്ചേര്‍ത്തു. പിടിഐയ്ക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
'ഭാരത് ജോഡോ യാത്രയിലൂടെ രാഹുല്‍ ഗാന്ധി അദ്ദേഹത്തിന്റെ നേതൃപാടവം തെളിയിച്ചു. ഇത്രവലിയൊരു പദയാത്ര ലോകത്തുതന്നെ ആരും നടത്തിയിട്ടുണ്ടാവില്ല. ഗാന്ധി കുടുംബത്തെപ്പോലെ രാജ്യത്തിനുവേണ്ടി ത്യാഗം സഹിച്ച മറ്റൊരു കുടുംബവും ഇന്ത്യയില്ല. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ മുഖം മാത്രമല്ല, പ്രധാനമന്ത്രി സ്ഥാനാര്‍ഥികൂടിയാണ് അദ്ദേഹം' - കമല്‍ നാഥ് പറഞ്ഞു. അതേസമയം, അടുത്ത വര്‍ഷം മധ്യപ്രദേശില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നും കമല്‍ നാഥ് കൂട്ടിച്ചേര്‍ത്തു.