കായിക സംസ്കാരത്തിലേക്കുള്ള കേരളത്തിന്റെ വഴികൾ- പ്രസാദ്‌ വി ഹരിദാസന്‍

നല്ല കായിക സംസ്കാരം ആരോഗ്യവും സഹിഷ്ണുതയുമുള്ള സമൂഹത്തെ സൃഷ്ടിക്കുന്നു. ശാരീരിക ആരോഗ്യത്തിന് പുറമേ മാനസിക- സാമൂഹിക- ആത്മീയ ആരോഗ്യത്തിനും കായിക സംസ്കാരം വഴി തുറക്കുന്നു. കൂടാതെ ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ പ്രഥമമായ സ്ഥാനം കായിക വിദ്യാഭ്യാസത്തിനാണെന്ന കാര്യം നാം തിരിച്ചറിയേണ്ടതുണ്ട്. ആശു പത്രികളും മെഡിക്കൽ കോളേജുകളും മെഡിക്കൽ ഷാപ്പുകളുമല്ല ആരോഗ്യമുള്ള സമൂഹത്തിന്റെ ലക്ഷണം. മറിച്ച് കളിസ്ഥലങ്ങളും കായിക പരിശീലകരും കായികാധ്യാപകരുമാണ്. ആശുപത്രികളുടെ നിർമ്മാണത്തേക്കാൾ കളിസ്ഥലങ്ങളുടെ നിർമ്മാണത്തിനാണ് നമ്മൾ പ്രാധാന്യം നൽകേണ്ടത്. രോഗപ്രതിരോധത്തിന് ഏറ്റവും നല്ല മരുന്ന് ചിട്ടയാർന്ന ശാരീരിക വ്യായാമങ്ങളും കളികളുമാണെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്.

കായിക സംസ്കാരം ഉണ്ടാവണമെങ്കില്‍ നമ്മുടെ വിദ്യാഭ്യാസത്തില്‍ തന്നെ അതിന് ഊന്നല്‍ ഉണ്ടാകണം. അതിനായി ചില  നിർദ്ദേശങ്ങള്‍ മുന്നോട്ടു വെയ്ക്കുക എന്നതാണ് ഈ ചെറുകുറിപ്പിന്റെ ഉദ്ദേശം;

1. കായിക വിദ്യാഭ്യാസം എൽ. പി. സ്കൂള്‍ തലം മുതൽ നിർബന്ധിത പാഠ്യവിഷയമാക്കുക. 

2. യു. പി. തലം മുതൽ തിയറിക്കും, പ്രാക്ടിക്കലിനും മാർക്ക് നൽകുക. 

3. സ്കൂളുകളിൽ കായികക്ഷമതാ പരിശോധന നിർബന്ധിതമാക്കുക.

4. എല്ലാ വിദ്യാർത്ഥികൾക്കും കായിക മേഖലയിൽ താൽപ്പര്യം ജനിപ്പിക്കുന്ന തരത്തിലുള്ള  മത്സരരീതി കൊണ്ടുവരിക.

5. പ്രതിഭയുള്ള കളിക്കാർക്ക് സ്പെഷലൈസ്ഡ് പരിശീലനം നൽകാനുള്ള സംവിധാനമൊരുക്കുക. 

6. സ്കൂളുകളിൽ ഹെൽത്ത് ക്ലബ്ബിന്റെ പ്രവർത്തനം സജീവമാക്കുകയും, പി ടി എ  പ്രതിനിധിയേയും, ആവശ്യമെങ്കിൽ വാര്‍ഡ്‌ കൗൺസിലറേയും / മെമ്പറെയും അംഗമാക്കുക. കമ്മിറ്റിയുടെ പ്രവർത്തനം നിരീക്ഷിക്കാൻ പഞ്ചായത്ത് സ്പോർട്സ് കൗൺസിലിലേയും, ജില്ലാ സ്പോർട്സ് കൗൺസിലിലേയും പ്രതിനിധികളെ ഉൾപ്പെടുത്തുക. 

7. സ്കൂൾ തലത്തിലും സബ് ജില്ല - ജില്ല - സംസ്ഥാന തലങ്ങളിലും കൂടുതൽ മത്സരങ്ങൾ കൊണ്ടുവരിക.

8. ഇന്റർ സ്കൂൾ ടൂർണ്ണമെന്റുകളുടെ എണ്ണം വർദ്ധിപ്പിക്കുക.  സുബ്രതോ ഫുട്ബാൾ ടൂർണ്ണമെന്റ് കൂടുതൽ കാര്യക്ഷമമാക്കുക. ഇത്തരം ടൂർണ്ണമെന്റുകൾ മറ്റ് ഇനങ്ങളിലും സംഘടിപ്പിച്ച്  ജനകീയമായ രീതിയിൽ നടത്തുകയും , കുട്ടികൾക്ക് കൂടുതൽ മത്സരപരിചയം ഉറപ്പുവര്‍ത്തുകയും ചെയ്യുക.

9. ഓരോ പ്രദേശത്തിന്റേയും ഭൂമിശാസ്ത്ര പ്രത്യേകതകൾക്കനുസരിച്ചുള്ള കായിക ഇനങ്ങൾ കണ്ടെത്തുകയും, ആ കായിക ഇനങ്ങളിലേക്ക് എല്ലാ കുട്ടികളേയും ആകർഷിക്കാനുള്ള പദ്ധതികള്‍ കൊണ്ടു വരികയും ചെയ്യുക.

10. കായിക വിദ്യാഭ്യാസം പാഠ്യപദ്ധതിയാക്കുമ്പോൾ അതിനനുസരിച്ചുള്ള കായികാധ്യാപകരെ നിയമിക്കാനാവശ്യമായ നടപടി സ്വീകരിക്കുക.

11. സംസ്ഥാനത്തെ സ്കൂളുകളിലെ എല്ലാ കുട്ടികളിലും ആരോഗ്യ സംരക്ഷണ അവബോധം വളർത്താനും ജീവിതത്തിലുടനീളം അടിസ്ഥാന വ്യായാമം ചെയ്യാനാവശ്യമായ ആഭിമുഖ്യം വളർത്താനും ഉതകുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്യുക.

12. ദിവസം ഒരു നിശ്ചിത സമയം സ്കൂളുകളിൽ കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള സാഹചര്യമൊരുക്കുക.

13. കായിക മേഖലയിൽ പ്രാവീണ്യമുള്ളവരെ വളർത്തുന്നതിനായി സിലബസിൽ മാറ്റം വരുത്താവുന്നതാണ്. 70% കായിക രംഗത്തിനും 30%  അക്കാദമിക വിഷയങ്ങൾക്കും നൽകി പാഠ്യപദ്ധതി പരിഷ്ക്കരിക്കാം. 

14. പന്ത്രണ്ട് വയസ്സിനുശേഷം പ്രാവീണ്യമുള്ള കുട്ടികളെ മേഖലാ സ്പോർട്സ് സ്കൂളുകളിൽ പ്രവേശിപ്പിച്ചുകൊണ്ട് ഭാവി മുന്നിൽകണ്ട് പദ്ധതി ആസൂത്രണം ചെയ്യുക. പ്രവേശനം ദക്ഷിണ - മധ്യ- ഉത്തര മേഖലകളെ കേന്ദ്രീകരിച്ചായിരിക്കുക.

15. വിദ്യാർത്ഥി - അധ്യാപകൻ /രക്ഷിതാവ് - പൊതുസമൂഹം എന്ന രീതിയിൽ കായിക വിദ്യാഭ്യാസ നയങ്ങളിൽ മേൽപറഞ്ഞവർക്കെല്ലാം പ്രാധാന്യം കൊടുക്കുക.

16. വിവിധ മേഖലകളിലെ പ്രഗത്ഭരും , പ്രശസ്തരുമായ വ്യക്തികളെ പങ്കെടുപ്പിച്ച് കായിക സംസ്കാരത്തിന്റെ പ്രാധാന്യം ശാസ്ത്രീയമായി വിശദീകരിക്കുന്ന ടി വി ഷോകൾ, പരസ്യങ്ങൾ എന്നിവ പ്രചരിപ്പിക്കുക. 

17. ഹയർ സെക്കണ്ടറിതലത്തിലും നിർബന്ധിത കായിക വിദ്യാഭ്യാസം കൊണ്ടുവരിക. വേണ്ടത്ര അധ്യാപകരെ നിയമിച്ചു കൊണ്ട് മത്സരങ്ങൾ സംഘടിപ്പിക്കുക .

18. സ്കൂളുകളിൽ കളിക്കളങ്ങളുടെ സംരക്ഷണം ഉറപ്പു വരുത്തുക. അതോടൊപ്പം അതിന്റെ പരിപാലനത്തിൽ ശ്രദ്ധിക്കുക.

19. സ്കൂൾ ഗ്രൗണ്ടുകളുടെ സാമൂഹിക സംരക്ഷണം ഉറപ്പു വരുത്തുക. നാട്ടുകാർക്ക് ഉപയോഗിക്കാവുന്ന രീതിയിലും, മറ്റ് ട്രയിനിംഗ് സെന്ററുകൾക്ക് പരിശീലിക്കാനും , സ്കൂളിന്റെ ആവശ്യങ്ങൾക്കുശേഷം നൽകാവുന്നതാണ്. അതിനായി നാട്ടുകാരുൾപ്പെട്ട ഗ്രൗണ്ട് സംരക്ഷണ സമിതികൾ രൂപീകരിക്കുക .  അത് നേരത്തെ സൂചിപ്പിച്ച ഹെൽത്ത് ക്ലബ്ബുമായി ബന്ധപ്പെടുത്തുക. 

20. ഗ്രൗണ്ടുകളിൽ ഫ്ലഡ്ലിറ്റ് സംവിധാനം കൊണ്ടു വരിക. അപ്പോൾ രാത്രിയിലും വ്യവസ്ഥക്കനുസരിച്ച്  ഗ്രൗണ്ട് ഉപയോഗിക്കാം. 

21. നിലവിൽ ഗ്രൗണ്ടുകളില്ലാത്ത സ്കൂളുകളിൽ പുതിയത് കണ്ടെത്താനും, നിലവിലുള്ള  ഗ്രൗണ്ടുകൾ സംരക്ഷിക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കുക.

Contact the author

Prasad V. Haridasan

Recent Posts

K T Kunjikkannan 2 weeks ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 3 weeks ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 2 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 2 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 2 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More
Mridula Hemalatha 5 months ago
Views

കോണ്‍ഗ്രസിന്റെ ഉണര്‍വ്വിനുപിന്നിലെ ചാലകശക്തി; അധ്യക്ഷ പദവിയില്‍ ഒരുവര്‍ഷം പിന്നിടുന്ന ഖാര്‍ഗെ - മൃദുല ഹേമലത

More
More