വത്തിക്കാന്‍: യുദ്ധത്തില്‍ ക്ഷീണിച്ചവരെയും ദരിദ്രരെയും ഓര്‍ക്കണമെന്ന് മാര്‍പ്പാപ്പയുടെ ക്രിസ്മസ് സന്ദേശം. പുതിയ ലോകത്തിന് സമാധാനമാണ് ആവശ്യമെന്നും സമാധാനം ആരംഭിക്കുന്നത് വ്യക്തികളില്നിന്നാണെന്നും മാര്‍പ്പാപ്പ പറഞ്ഞു. ക്രിസ്മസ് രാവില്‍ വത്തിക്കാനില്‍ വിശ്വാസികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ പ്രാര്ത്ഥനാച്ചടങ്ങുകളും ശുശ്രൂഷകളും നടന്നു.
ചിരിക്കാന്‍പോലും കഴിയാതെ ദുരിതമനുഭവിക്കുന്ന യുക്രൈനിലെ കുട്ടികളെ ഈ ക്രിസ്മസ് ദിനത്തില്‍ ഓര്‍ക്കണമെന്ന് മാര്‍പ്പാപ്പ നേരത്തെ ആവശ്യപ്പെട്ടിരുന്നു. കുഞ്ഞുങ്ങള്‍ക്ക് ചിരിക്കാനുളള കഴിവ് നഷ്ടമാവുക എന്നത് ഗുരുതരമായ പ്രശ്നമാണെന്നും യുദ്ധവും മനുഷ്യരാഹിത്യവും അതിന്റെ ബുദ്ധിമുട്ടുകളും കുട്ടികളാണ് അനുഭവിക്കുന്നതെന്നും മാര്‍പ്പാപ്പ പറഞ്ഞു. കൊടുംതണുപ്പില്‍, വൈദ്യുതിയില്ലാതെ, അതിജീവിക്കാനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാതെയാണ് യുക്രൈനിലെ കുഞ്ഞുങ്ങള്‍ ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യു
ഇത്തവണത്തെ ക്രിസ്മസ് ആഘോഷം ലളിതമാക്കി ആ പണം യുക്രൈനില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ ഉപയോഗിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ആവശ്യപ്പെട്ടിരുന്നു. വത്തിക്കാന്‍ അതിനായി ധനശേഖരം ആരംഭിച്ചിട്ടുണ്ട്.