കേരളത്തിലെ കുട്ടികള്‍ക്ക് ഫുട്‌ബോള്‍ പരിശീലനം നല്‍കാന്‍ തയാറാണെന്ന് അര്‍ജന്റീന

ഡല്‍ഹി: കേരളത്തിലെ കുട്ടികള്‍ക്ക് ഫുട്‌ബോള്‍ പരിശീലനം നല്‍കാന്‍ തയാറാണെന്ന് അര്‍ജന്റീന. ഇന്ത്യ മുഴുവന്‍ അര്‍ജന്റീനയുടെയും മെസിയുടെയും ആരാധകരുണ്ടെങ്കിലും ഹൃദയംകവരുന്ന ആരാധകരുളളത് കേരളത്തിലാണെന്നും കുട്ടികള്‍ക്ക് പരിശീലനം നല്‍കാനുളള നടപടികളുമായി മുന്നോട്ടുപോകുമെന്നും അര്‍ജന്റീന എംബസി കൊമേഴ്ഷ്യല്‍ ഹെഡ് ഫ്രാങ്കോ അഗസ്റ്റിന്‍ സെനില്ല്യനി മെല്‍ഷ്യര്‍ പറഞ്ഞു. അര്‍ജന്റീനയെ നെഞ്ചിലേറ്റുന്ന മലയാളി ആരാധകര്‍ക്ക് നന്ദി അറിയിച്ച് ഡല്‍ഹി മലയാളി ഹൗസിലെത്തിയപ്പോഴാണ് ഫ്രാങ്കോ അഗസ്റ്റിന്‍ ഇക്കാര്യം അറിയിച്ചത്. 

'വൈകാതെ തന്നെ ഇന്ത്യയിലെ അര്‍ജന്റീന അംബാസഡര്‍ ഹ്യൂഗോ ജാവിയര്‍ ഗോബിയും സംഘവും കേരളം സന്ദര്‍ശിക്കും. കേരളവുമായുളള സഹകരണ സാധ്യതകള്‍ പരിശോധിക്കും. ഫുട്‌ബോളിനുപുറമേ കൃഷി, മത്സ്യബന്ധനം എന്നിവയിലെ സാധ്യതകളും പരിശോധിക്കും'- ഫ്രാങ്കോ അഗസ്റ്റിന്‍ സെനില്ല്യനി മെല്‍ഷ്യര്‍ പറഞ്ഞു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുളള അര്‍ജന്റീന ആരാധകരുടെ ആഹ്ലാദപ്രകടനങ്ങളും ലോകകപ്പ് ഫൈനലിന്റെ പ്രസക്ത ഭാഗങ്ങളും ചേര്‍ത്ത് തയാറാക്കിയ വീഡിയോയും അദ്ദേഹം കണ്ടു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

കേരളത്തിലെ ഫുട്‌ബോള്‍ ആരാധകരെക്കുറിച്ച് ലോകകപ്പ് സമയത്ത് ലോകമാകെ ചര്‍ച്ച ചെയ്തിരുന്നു. കേരളത്തില്‍ അര്‍ജന്റീന ആരാധകര്‍തന്നെയായിരുന്നു കൂടുതല്‍. കൂറ്റന്‍ കട്ടൗട്ടുകളും ബാനറുകളും തോരണങ്ങളും തൂക്കി അവര്‍ അര്‍ജന്റീന ടീമിനെ പിന്തുണച്ചു. മത്സരത്തിലെ വിജയത്തിനുശേഷം അര്‍ജന്റീന കേരളത്തിന്റെ പിന്തുണയ്ക്ക് നന്ദി അറിയിക്കുകയും ചെയ്തിരുന്നു. ട്വിറ്ററിലൂടെയാണ് ഇന്ത്യയ്ക്കും മറ്റ് രാജ്യങ്ങള്‍ക്കും നന്ദി അറിയിക്കുന്നതിനോടൊപ്പം കേരളത്തിനും അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ നന്ദി പറഞ്ഞത്.

Contact the author

National Desk

Recent Posts

National Desk 22 hours ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 1 day ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 1 day ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More
National Desk 1 day ago
National

വിദ്വേഷ പ്രസംഗം; നരേന്ദ്രമോദിക്കെതിരെ കോണ്‍ഗ്രസും സിപിഎമ്മും പരാതി നല്‍കും

More
More
National Desk 1 day ago
National

ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാല്‍ സിഎഎയും അഗ്നിവീര്‍ പദ്ധതിയും റദ്ദാക്കും- പി ചിദംബരം

More
More
National Desk 2 days ago
National

മണിപ്പൂരിലെ 11 ബൂത്തുകളില്‍ റീപോളിംഗ് ഏപ്രില്‍ 22-ന്

More
More