ലോക്സഭാ തെരഞ്ഞെടുപ്പ്: മന്ത്രിമാരും പി ബി അംഗങ്ങളും വീടുകള്‍ സന്ദര്‍ശിക്കും

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി സിപിഎം നേതാക്കളും മന്ത്രിമാരും  പി ബി അംഗങ്ങളും വീടുകള്‍ സന്ദര്‍ശിക്കും. ജനുവരി 1 മുതല്‍ 12 വരെയാണ് നേതാക്കള്‍ ഭവനസന്ദര്‍ശനത്തിനിറങ്ങുക. സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ വിശദീകരിക്കുന്ന ലഘുലേഖകള്‍ വിതരണം ചെയ്യാനും സിപിഎം സംസ്ഥാന സമിതി തീരുമാനിച്ചു. പ്രാദേശിക തലങ്ങളില്‍ നില്‍ക്കുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ്ഞു പരിഹരിച്ച് മുന്‍പോട്ട് പോകാന്‍ നേതാക്കള്‍ തയ്യാറാകണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

വിഴിഞ്ഞം സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടത്തിയത് മികച്ച ഇടപെടലായിരുന്നുവെന്നും സമിതി വിലയിരുത്തി. ബൂത്ത് തലത്തില്‍ വോട്ടര്‍മാരുടെ കൃത്യമായ കണക്കുകള്‍ ഉണ്ടായിരിക്കണമെന്നും സംസ്ഥാന സമിതി അംഗങ്ങൾ ചുമതലപ്പെട്ട മണ്ഡലങ്ങളിൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളുമായി മികച്ച ബന്ധം സ്ഥാപിക്കാന്‍ സാധിക്കണം. ബഫർ സോണിനെച്ചൊല്ലി ഉയർന്നിട്ടുള്ള പ്രതിഷേധങ്ങൾ പാർട്ടിക്കെതിരേയുള്ള ജനവികാരമായി മാറാതിരിക്കാൻ മുൻകരുതലെടുക്കുമെന്നും സിപിഎം സംസ്ഥാന സമിതി അറിയിച്ചു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

കേന്ദ്രസര്‍ക്കാരിന്‍റെ സംസ്ഥാന വിരുദ്ധ പ്രവര്‍ത്തങ്ങളെ തുറന്നുകാട്ടുകയും ഗവർണറുടെ ഏറ്റുമുട്ടൽ ആർ.എസ്.എസിനെ നേരിടാനുള്ള ആയുധമാക്കണമെന്നും സിപിഎം സംസ്ഥാന സമിതി യോഗത്തില്‍ തീരുമാനമായി. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ബഫര്‍ സോണ്‍ വിഷയത്തില്‍ സ്വീകരിച്ച നിലപാടുകള്‍ തുറന്നുകാട്ടാനും ധാരണയായിട്ടുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ മാത്രമാണ് സിപിഎമ്മിന് വിജയിക്കാന്‍ സാധിച്ചത്. അതിനാല്‍ മികച്ച പ്രചാരണം നടത്തി സീറ്റുകള്‍ തിരിച്ചുപിടിക്കാനാണ് സിപിഎം ശ്രമിക്കുന്നത്.

Contact the author

Web Desk

Recent Posts

Web Desk 7 hours ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 1 day ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 1 day ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 2 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 2 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web Desk 2 days ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More