പെരിയ കേസ്; പ്രതികളെ രക്ഷിക്കാനുളള ശ്രമത്തില്‍നിന്ന് സി കെ ശ്രീധരന്‍ പിന്മാറണം- രമേശ് ചെന്നിത്തല

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്ത മുന്‍ കോണ്‍ഗ്രസ് എംഎല്‍എ അഡ്വ. സി കെ ശ്രീധരന്റെ നടപടിയെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പാര്‍ട്ടി മാറുന്നതിനനുസരിച്ച് പ്രതികള്‍ക്കുവേണ്ടി ഹാജരാകുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമായ കാര്യമാണെന്നും പ്രൊഫഷണല്‍ എത്തിക്‌സിന് നിരക്കാത്ത നടപടിയാണ് സി കെ ശ്രീധരന്റേതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പ്രതികള്‍ക്കായി ഹാജരാകുന്നതില്‍നിന്ന് പിന്മാറണമെന്നാണ് ഒരു പഴയ സുഹൃത്ത് എന്ന നിലയില്‍ തനിക്ക് ശ്രീധരനോട് അഭ്യര്‍ത്ഥിക്കാനുളളതെന്നും ചെന്നിത്തല പറഞ്ഞു. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'പെരിയ ഇരട്ടക്കൊലക്കേസ് കേരളത്തെ നടുക്കിയ ഒരു കൊലപാതകമാണ്. അന്ന് ഞങ്ങളോടൊപ്പം നിന്ന് പ്രവര്‍ത്തിച്ചയാളാണ് സി കെ ശ്രീധരന്‍. അദ്ദേഹമിപ്പോള്‍ പാര്‍ട്ടി മാറിയതിനനുസരിച്ച് പ്രതികള്‍ക്കുവേണ്ടി ഹാജരാകുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമായ കാര്യമാണ്. ഒരു ലീഗല്‍ പ്രൊഫഷന് ചേര്‍ന്നതല്ല ഈ നടപടി. അധാര്‍മ്മികമായ നടപടിയാണ്. ആ കൊലപാതകികളെ രക്ഷിക്കാനുളള സി കെ ശ്രീധരന്റെ ശ്രമം പ്രൊഫഷണല്‍ എത്തിക്‌സിന് നിരക്കാത്ത നടപടിയാണ്. അദ്ദേഹം അതില്‍നിന്ന് പിന്മാറണമെന്നാണ് ഒരു പഴയ സുഹൃത്ത് എന്ന നിലയില്‍ എനിക്ക് അദ്ദേഹത്തോട് അഭ്യര്‍ത്ഥിക്കാനുളളത്'- രമേശ് ചെന്നിത്തല പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പൊറുക്കാനാവാത്ത തെറ്റും നീതികേടുമാണ് സി കെ ശ്രീധരന്‍ കാണിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കൃപേഷിന്റെയും ശരത്‌ലാലിന്റെയും വീടുകളില്‍പോയി അവരുടെ മാതാപിതാക്കളോട് സംസാരിച്ച് അവര്‍ക്കുവേണ്ടി വാദിക്കാമെന്ന് പറഞ്ഞ് പോയ ആള്‍ ഇപ്പോള്‍ പ്രതികള്‍ക്കുവേണ്ടി ഹാജരാകുന്നതില്‍ എന്ത് പ്രൊഫഷണല്‍ എത്തിക്‌സാണുളളതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. ഒരിക്കല്‍ കൊല്ലപ്പെട്ട കുട്ടികളെ വീണ്ടും കൊല്ലുന്നതിന് തുല്യമാണിതെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 2 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 2 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 3 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More
Web Desk 4 days ago
Keralam

കോണ്‍ഗ്രസ് ബിജെപിയെ തോല്‍പ്പിക്കാന്‍ നോക്കുമ്പോള്‍ സിപിഎം കയ്യും കാലുമിട്ട് അടിക്കുകയാണ്- പി കെ കുഞ്ഞാലിക്കുട്ടി

More
More