തോല്‍വിയിലും ഹീറോയായി എംബാപ്പെ

ദോഹ: കിരീടം കൈവിട്ടെങ്കിലും ഈ ലോകകപ്പിലെ തന്നെ ഹീറോയായി കിലിയന്‍ എംബാപ്പെ. ഖത്തര്‍ ലോകകപ്പില്‍ എട്ട് ഗോളുകളാണ് എംബാപ്പെ തൊടുത്തുവിട്ടത്. 1966-നുശേഷം ഇതാദ്യമായാണ് ഒരു താരം ലോകകപ്പ് ഫൈനലില്‍ ഹാട്രിക് നേടുന്നത്. ഫൈനലിന്റെ നിശ്ചിത സമയത്തിനുളളില്‍തന്നെ തോറ്റുപോകുമെന്നുറപ്പിച്ച ഫ്രാന്‍സിനെ ഞൊടിയിടയില്‍ രണ്ട് ഗോളുകള്‍ നേടി എംബാപ്പെയാണ് ഷൂട്ടൗട്ടിലേക്കെത്തിച്ചത്.

റൊണാള്‍ഡോ, മെസി യുഗത്തിനുശേഷം ഫുട്‌ബോള്‍ ലോകം ആര് ഭരിക്കുമെന്ന ചോദ്യത്തിന് ഉത്തരമാവുകയാണ് എംബാപ്പെ. ലോകകപ്പിലെ ടോപ് സ്‌കോറര്‍ക്കുളള ഗോള്‍ഡന്‍ ബൂട്ടുമായാണ് എംബാപ്പെയുടെ മടക്കം. ആദ്യപകുതിയില്‍ 80 മിനിറ്റ് എംബാപ്പെയെ പൂട്ടാന്‍ അര്‍ജന്റീനയുടെ പ്രതിരോധനിരയ്ക്കായി. എന്നാല്‍ രണ്ടാം പകുതിയില്‍ 97 സെക്കന്റുകള്‍ക്കിടയില്‍ 2 ഗോളുകള്‍ നേടി എംബാപ്പെ എന്ന ഇരുപത്തിമൂന്നുകാരന്‍ അര്‍ജന്റീനയുടെ നെഞ്ചില്‍ തീകോരിയിട്ടു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മെസിയിലൂടെ മൂന്നാമതൊരു ഗോള്‍ ഗോളടിച്ച് അര്‍ജന്റീന മുന്നിലെത്തിയെങ്കിലും വീണ്ടും എംബാപ്പെ ഫ്രാന്‍സിനെ മുന്നിലെത്തിച്ചു. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ആദ്യംതന്നെ കിക്കെടുത്ത് വലകുലുക്കി ഫ്രഞ്ച് പടയെ ആദ്യമെത്തിക്കാന്‍ ശ്രമിച്ചു. എന്നാല്‍, പരിചയസമ്പന്നരല്ലാത്ത തന്റെ കൂട്ടുകാര്‍ക്ക് പിഴച്ചതോടെയാണ് ഫ്രാന്‍സ് പുറത്തായത്. 

പത്തൊന്‍പതാം വയസില്‍ ലോകകപ്പ് നേട്ടം, യൂറോകപ്പ് ചാമ്പ്യന്‍, ഇരുപത്തിമൂന്നാം വയസില്‍ രണ്ടാം ലോകകപ്പ് ഫൈനല്‍, ലോകകപ്പില്‍ ഇതുവരെ 12 ഗോളുകള്‍, പതിറ്റാണ്ടുകള്‍ക്കിപ്പുറം ലോകകപ്പ് ഫൈനലില്‍ ഹാട്രിക്. തോല്‍വിയിലും തലയുയര്‍ത്തി തന്നെയാണ് എംബാപ്പെ മടങ്ങുന്നത്.

Contact the author

Sports Desk

Recent Posts

Sports Desk 3 weeks ago
Football

എതിര്‍ ടീം സ്റ്റാഫിനെ തള്ളി മാറ്റി റൊണാള്‍ഡോ; വീഡിയോ വൈറല്‍

More
More
Sports Desk 3 weeks ago
Football

മെസ്സി പി എസ് ജി വിടില്ല; കരാര്‍ പുതുക്കുമെന്ന് റിപ്പോര്‍ട്ട്‌

More
More
Sports Desk 3 weeks ago
Football

ലോറസ് പുരസ്കാരം സ്വന്തമാക്കി മെസ്സി; ആന്‍ ഫ്രേസര്‍ മികച്ച വനിതാ താരം

More
More
Sports Desk 1 month ago
Football

മെസ്സിയെ ഏത് ടീമിന് ലഭിക്കുന്നുവോ അവര്‍ കൂടുതല്‍ കരുത്തരാകും - റൊണാള്‍ഡ്‌ കൂമന്‍

More
More
Sports Desk 1 month ago
Football

ഫിഫ റാങ്കിങ്ങില്‍ അര്‍ജന്‍റീന ഏറ്റവും മികച്ച ടീം; നേട്ടം ആറുവര്‍ഷത്തിനുശേഷം

More
More
International 1 month ago
Football

മെസ്സി സൌദി അല്‍ ഹിലാല്‍ ക്ലബിലേക്കെന്ന് സൂചന; താരത്തിന് വന്‍ പ്രതിഫല വാഗ്ദാനം

More
More