എല്‍ഡിഎഫ് ഭരിക്കുന്നതുകൊണ്ട് മാത്രം കേരളത്തിന്‍റെ വികസനം കേന്ദ്രസര്‍ക്കാര്‍ തടസപ്പെടുത്തുകയാണ് - മുഖ്യമന്ത്രി

എല്‍ഡിഎഫ് ഭരിക്കുന്നതുകൊണ്ട് മാത്രം കേരളത്തിന്‍റെ വികസനം കേന്ദ്രസര്‍ക്കാര്‍ തടസപ്പെടുത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്‌ട്രീയ ലക്ഷ്യംവച്ച്‌  കേരളത്തെ സാമ്പത്തികമായി ഞെരുക്കുകയാണ്‌.  എന്നാൽ കോൺഗ്രസ്‌ ഇതിനെ എതിർക്കുന്നില്ല. പാർലമെന്റിൽ നിർണായക ബില്ലുകൾ അവതരിപ്പിക്കുമ്പോൾ കോൺഗ്രസ്‌ എംപിമാരെ ആരെയും കാണുന്നില്ല. ബിൽ ചർച്ചയ്‌ക്ക്‌ വരുമെന്ന്‌ മുൻകൂട്ടി അറിവുള്ളപ്പോഴും അവർ പങ്കെടുക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

എൽഡിഎഫ്‌ ഭരിക്കുന്നു എന്നതുകൊണ്ടു മാത്രം സംസ്ഥാനത്തിന്റെ വികസനം കേന്ദ്രസർക്കാരും ബിജെപിയും തടസ്സപ്പെടുത്തുകയാണ്. രാഷ്‌ട്രീയ ലക്ഷ്യംവച്ച്‌  കേരളത്തെ സാമ്പത്തികമായി ഞെരുക്കുകയാണ്‌. നമ്മുടെ പുതു തലമുറയുടെ  ഭാവിയാണ്‌ ഇങ്ങനെ തകരുന്നത്‌. എന്നാൽ കോൺഗ്രസ്‌ ഇതിനെ എതിർക്കുന്നില്ല. പാർലമെന്റിൽ നിർണായക ബില്ലുകൾ അവതരിപ്പിക്കുമ്പോൾ കോൺഗ്രസ്‌ എംപിമാരെ ആരെയും കാണുന്നില്ല. ബിൽ ചർച്ചയ്‌ക്ക്‌ വരുമെന്ന്‌ മുൻകൂട്ടി അറിവുള്ളപ്പോഴും  അവർ പങ്കെടുക്കുന്നില്ല.

സംഘപരിവാർ അജൻഡയ്ക്ക്‌ അനുസരിച്ച്‌ വിദ്യാഭ്യാസ മേഖല  കാവിവൽക്കരിക്കാനാണ്‌ കേന്ദ്ര സർക്കാർ  ശ്രമിക്കുന്നത്‌. വർഗീയ വിഷം കുത്തിക്കയറ്റി പുതുതലമുറയുടെ ചിന്ത തിരിക്കാനാണ്‌ നീക്കം. കേരളത്തിൽ പല വേഷത്തിലും രൂപത്തിലും ഭാവത്തിലും ഇത്‌ അരങ്ങേറി. മതനിരപേക്ഷ ചിന്താഗതിക്കാർ അതിനെ എതിർത്തുനിന്നു. വർഗീയതക്കെതിരെ വീട്ടുവീഴ്‌ചയില്ലാത്ത നിലപാടാണ്  സ്വീകരിക്കേണ്ടത്‌.  എതിർക്കേണ്ടതിനെ എതിർക്കണം. നിർഭാഗ്യവശാൽ കോൺഗ്രസ്‌  ഇതിൽ രാജ്യതാൽപ്പര്യം മുൻനിർത്തി സമീപനമെടുക്കുന്നില്ല.

ആർഎസ്‌എസ്‌ ശാഖയ്‌ക്ക്‌   സംരക്ഷണം കൊടുത്തെന്ന്‌ കോൺഗ്രസിന്റെ സംസ്ഥാന  അധ്യക്ഷൻ തന്നെ പറഞ്ഞു. ബിജെപിയിലേക്ക്‌ പോകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. കോൺഗ്രസ്‌ നേതാക്കൾ ബിജെപിയിലേക്ക്‌ കൂട്ടത്തോടെ പോകുന്ന ഘട്ടത്തിലാണിത്‌. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 8 hours ago
Social Post

വടകരയിലെ നുണ ബോംബ് സാംസ്‌കാരിക ഫ്രോഡുകളുടെ തലയ്ക്കകത്തിരുന്നാണ് പൊട്ടിയത്- വി ടി ബല്‍റാം

More
More
Social Post

നരകാസുര വാഴ്ച്ച അവസാനിപ്പിക്കാനുളള ആലോചനകളുടെ ആഘോഷമാണ് ഇത്തവണത്തെ വിഷു- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Shareef Sagar 1 week ago
Social Post

കേരളാ സ്റ്റോറി പ്രദര്‍ശിപ്പിക്കാന്‍ സഭയ്ക്ക് സ്വാതന്ത്ര്യമുണ്ട്, അതെത്ര കാലത്തേക്ക് എന്നതാണ് ചോദ്യം- ഷെരീഫ് സാഗര്‍

More
More
Web Desk 1 week ago
Social Post

ലീഗ് "പച്ചപ്പതാക" മാറ്റുമോ? -കെ ടി ജലീൽ

More
More
Web Desk 2 weeks ago
Social Post

'റിയാസ് മൗലവി സ്വയം കുത്തി മരിച്ചതല്ല വിജയാ... '-രാഹുല്‍ മാങ്കൂട്ടത്തില്‍

More
More
Web Desk 3 weeks ago
Social Post

ഐതിഹാസികമായ വൈക്കം സത്യാഗ്രഹത്തിന് നൂറ് വയസ്

More
More