എറണാകുളത്ത് നിന്ന് റെയില്‍പാളത്തിലൂടെ നടന്ന് കോഴിക്കോടെത്തി; രണ്ടുപേര്‍ പിടിയില്‍

എറണാകുളത്തുനിന്ന് കാസര്‍കോട്ടേക്ക് തീവണ്ടിപ്പാളത്തിലൂടെ നടന്നെത്താന്‍ ശ്രമിച്ച രണ്ടു യുവാക്കളെ കോഴിക്കോട്ടെ ഫറോക്കില്‍നിന്നും പോലീസ് കസ്റ്റഡിയിലെടുത്തു. കൊറോണ വൈറസ് വ്യാപനം തടയാന്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കാരണം ഗതാഗത മാര്‍ഗമില്ലാതെ വലഞ്ഞതിനാലാണ് റെയില്‍ പാളത്തിലൂടെ കിലോമീറ്ററുകളോളം നടക്കാന്‍ അവര്‍ തീരുമാനിച്ചത്. കാസര്‍കോട് നെല്ലിക്കുന്ന് സ്വദേശികളാണ്. പൊലീസ് കേസെടുത്തിട്ടുണ്ട്. 

കഴിഞ്ഞ ബുധനാഴ്ചയാണ് എറണാകുളത്തുനിന്ന് ഇരുവരും യാത്രതിരിച്ചത്. ഞായറാഴ്ച എട്ടു മണിയോടെ രണ്ടു പേര്‍ പാളത്തിലൂടെ നടന്നു പോവുന്ന വിവരം നാട്ടുകാര്‍ ഫറോക്ക് പോലീസ് സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫറോക്ക് എസ്‌ഐ കൃഷ്ണനാണ് യുവാക്കളെ കസ്റ്റഡിയിലെടുത്തത്. പോലിസ് പിന്നീട് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Contact the author

News Desk

Recent Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More