2022-ലും ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ കഴിച്ചത് ബിരിയാണി- കണക്ക് പുറത്തുവിട്ട് സ്വിഗി

എത്രയൊക്കെ പുതിയ വിഭവങ്ങള്‍ വന്നാലും ഇന്ത്യക്കാര്‍ക്ക് ബിരിയാണിയോടുളള ഇഷ്ടം തെല്ലും കുറയില്ല. സാധാരണക്കാര്‍ക്കും ധനികര്‍ക്കുമെല്ലാം ഒരുപോലെ ഇഷ്ടമുളള വിഭവമാണ് ബിരിയാണി. 2022-ല്‍ ഇന്ത്യക്കാര്‍ ഏറ്റവുമധികം ഓര്‍ഡര്‍ ചെയ്ത് കഴിച്ച ഭക്ഷണവും ബിരിയാണിയാണ്. ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ആപ്ലിക്കേഷനായ സ്വിഗിയാണ് കണക്കുകള്‍ പുറത്തുവിട്ടത്. തുടര്‍ച്ചയായ ഏഴാം വര്‍ഷവും ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്തത് ബിരിയാണിയാണ്. ഒരു മിനിറ്റില്‍ 137 ബിരിയാണി ഓര്‍ഡറുകള്‍ വീതം തങ്ങള്‍ക്ക് ലഭിക്കാറുണ്ടെന്നാണ് സ്വിഗി വെളിപ്പെടുത്തിയിരിക്കുന്നത്. മസാല ദോശയും സമൂസയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വിദേശ വിഭവങ്ങളായ സുഷി, മെക്‌സിക്കന്‍ ബൗള്‍സ്, കൊറിയന്‍ സ്‌പൈസി റാമന്‍, ഇറ്റാലിയന്‍ പാസ്താ എന്നിവയ്ക്കും ആവശ്യക്കാര്‍ ഏറെയായിരുന്നുവെന്ന് സ്വിഗിയുടെ ആന്വല്‍ ട്രെന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യക്കാര്‍ സ്വിഗി വഴി ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്ത ഡെസേര്‍ട്ട് ഗുലാബ് ജാമൂനാണ്. ഈ വര്‍ഷം 27 ലക്ഷം തവണയാണ് ഗുലാബ് ജാമൂന്‍ ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. സമൂസ, പാവ് ബാജി, ഫ്രഞ്ച് ഫ്രൈസ്, ബ്രെഡ് സ്റ്റിക്കുകള്‍, ഫ്രൈഡ് വിങ്‌സ് എന്നിവയാണ് സ്വിഗിയില്‍ ഈ വര്‍ഷം ആളുകള്‍ ഏറെ ഓര്‍ഡര്‍ ചെയ്ത ലഘുഭക്ഷണങ്ങള്‍.

Contact the author

Web Desk

Recent Posts

Web Desk 1 month ago
Business

റെക്കോര്‍ഡ് തകര്‍ത്ത് സ്വര്‍ണ്ണവില; പവന് 400 രൂപ കൂടി

More
More
National Desk 9 months ago
Business

വിസ്‌ട്രോണ്‍ ഫാക്ടറി ഏറ്റെടുക്കാന്‍ ടാറ്റ; നടന്നാല്‍ ഇന്ത്യയിൽ ഐഫോണുകൾ നിർമ്മിക്കുന്ന ആദ്യ ഇന്ത്യൻ കമ്പനിയാകും

More
More
Web Desk 10 months ago
Business

സ്വര്‍ണ വില വീണ്ടും കുറഞ്ഞു

More
More
Web Desk 10 months ago
Business

സ്വര്‍ണ വില കുതിക്കുന്നു; പവന് 400 രൂപ കൂടി

More
More
Web Desk 11 months ago
Business

സ്വര്‍ണവില കുതിക്കുന്നു; രണ്ട് ദിവസം കൊണ്ട് ഉയര്‍ന്നത് 1040 രൂപ

More
More
Web Desk 11 months ago
Business

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; പവന് 640 രൂപ കൂടി

More
More