കൊച്ചി: കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജനെതിരെ ജാതി അധിക്ഷേപം നടത്തിയ കേസില്‍ കിറ്റക്സ് എംഡിയും ട്വന്റി-20 അധ്യക്ഷനുമായ സാബു ജേക്കബിന്റെ അറസ്റ്റ് ഹൈക്കോടതി വിലക്കി. സാബു ജേക്കബിനെക്കൂടാതെ പഞ്ചായത്ത് പ്രസിഡന്റ് ഡീന ദീപക്കിന്റെയും നാല് പഞ്ചായത്തംഗങ്ങളുടെയും അറസ്റ്റും കോടതി വിലക്കിയിട്ടുണ്ട്. ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് ജാതീയമായി അധിക്ഷേപിച്ചെന്ന കേസിലെ എഫ് ഐ ആര് റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള സാബു ജേക്കബിന്റെ ഹര്‍ജി പരിഗണിച്ചത്.
എംഎല്‍എയുമായി വര്‍ഷങ്ങളായി രാഷ്ട്രീയ അഭിപ്രായ ഭിന്നതകളുണ്ടെന്നും ഈ വൈരാഗ്യമാണ് തനിക്കെതിരായ പരാതിക്ക് പിന്നിലെന്നുമാണ് സാബു ജേക്കബ് ഹര്‍ജിയില്‍ ആരോപിച്ചത്. പട്ടികജാതി- പട്ടിക വര്‍ഗ പീഡന നിരോധന നിയമപ്രകാരം തനിക്കെതിരെ എടുത്ത കേസ് നിലനില്‍ക്കില്ലെന്നാണ് സാബു ജേക്കബിന്റെ വാദം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
സാബു ജേക്കബ് താന്‍ പങ്കെടുക്കുന്ന പരിപാടികളില്‍ നിന്ന് ആളുകളെ വിലക്കുകയാണെന്നും സാമൂഹിക വിലക്കാണ് താന്‍ നേരിടുന്നതെന്നുമാണ് പി വി ശ്രീനിജന്റെ ആരോപണം. കഴിഞ്ഞ ഓഗസ്റ്റിലാണ് പരാതിക്കടിസ്ഥാനമായ സംഭവം. ഐക്കരനാട് പഞ്ചായത്തിലെ പൊതുയോഗത്തില്‍ പങ്കെടുക്കാനായി പിവി ശ്രീനിജന് എംഎല്‍എ എത്തിയതോടെ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുളള ട്വന്റി- 20 പഞ്ചായത്തംഗങ്ങളെല്ലാം വേദിവിട്ട് ഇറങ്ങിപ്പോയി സദസിലിരിക്കുകയായിരുന്നു. പൊതുജനങ്ങളുടെ മുന്നില്‍വെച്ച് നടന്നത് ജാതിവിവേചനമാണ് എന്നാണ് എംഎല്‍എയുടെ ആരോപണം.