അര്‍ജന്‍റീന ക്രൊയേഷ്യ മത്സരം നിയന്ത്രിക്കുക ലോകകപ്പിലെ ഏറ്റവും മികച്ച റഫറി

ദോഹ: അര്‍ജന്‍റീന ക്രൊയേഷ്യ മത്സരം നിയന്ത്രിക്കുക ഇറ്റാലിയന്‍ റഫറി ഡാനിയേല ഓര്‍സാറ്റ്. നെതര്‍ലന്‍ഡ്‌ഡിനെതിരെയുള്ള ക്വാര്‍ട്ടര്‍ മത്സരത്തില്‍ റഫറിക്കെതിരെ മെസിയടക്കമുള്ള അര്‍ജന്റീന താരങ്ങള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. നിലവാരമില്ലത്തെ റഫറിയാണ് അന്‍റോണിയോ മത്തേയു ലോഹോസ് എന്നായിരുന്നു മത്സരത്തിന് ശേഷം മെസിയുടെ പരാമര്‍ശം. കൂടുതലൊന്നും പറയാന്‍ താത്പര്യപ്പെടുന്നില്ലെന്നും കളി നിയന്ത്രിക്കാന്‍ മികച്ച റഫറിമാരെ ഫിഫ കൊണ്ടുവരണമെന്നും മെസി പറഞ്ഞിരുന്നു. കൂടാതെ മൊറോക്കോ പോര്‍ച്ചുഗല്‍ മത്സരത്തിലെ റഫയറിംഗിനെക്കുറിച്ചും പരാതി ഉയര്‍ന്നുവന്നിരുന്നു. ഇതിനുപിന്നാലെയാണ് പാനലിലുള്ള ഏറ്റവും മികച്ച റഫറിയെ ഇറക്കാന്‍ ഫിഫ തീരുമാനിച്ചത്.  

കളിയെ മികച്ച രീതിയില്‍ മുന്‍പോട്ട് കൊണ്ടു പോകുന്നതിനും, കളിക്കാരോട് സൗഹാര്‍ദ്ദത്തോടെ പെരുമാറാനും സാധിക്കുമെന്നതാണ് ഡാനിയേല ഓര്‍സാറ്റിന്‍റെ പ്രത്യേകത. അര്‍ജന്റീന- മെക്സിക്കോ മത്സരം നിയന്ത്രിച്ചതും ഈ റഫറിയാണ്. കഴിഞ്ഞ ലോകകപ്പ് മത്സരത്തിലാണ് ഡാനിയേല ഓര്‍സാറ്റ് ലോകകപ്പില്‍ അരങ്ങേറ്റം കുറിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡിസംബര്‍ 13- ന് നടക്കുന്ന സെമി ഫൈനലില്‍ അര്‍ജന്റീനയും ക്രൊയേഷ്യയയും തമ്മിലാണ് മത്സരം. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട നാടകീയ പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്‌സിനെ വീഴ്ത്തിയാണ് മെസിയും സംഘവും സെമിഫൈനലില്‍ പ്രവേശിച്ചത്. അര്‍ജന്റീനയ്ക്കായി ലയണല്‍ മെസി, ലിയാന്‍ഡ്രോ പരേദസ്, ഗോണ്‍സാലോ മോണ്ടിയെല്‍, ലൗട്ടാരോ മാര്‍ട്ടിനസ് എന്നിവരാണ് ഗോളുകള്‍ നേടിയത്. ബ്രസീലിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തിയാണ് ക്രൊയേഷ്യ സെമിയിലെത്തിയത്.

Contact the author

sports Desk

Recent Posts

Football

'സ്‌പെയിന്‍ വിടില്ല, വംശീയവാദികള്‍ എന്റെ മുഖം കണ്ടുകൊണ്ടിരിക്കട്ടെ'- വിനീഷ്യസ് ജൂനിയര്‍

More
More
Web Desk 2 months ago
Football

ഫിഫ ദ ബെസ്റ്റിന്റെയും ബലോന്‍ ദ് ഓറിന്റെയും വിശ്വാസ്യത നഷ്ടപ്പെട്ടു - റൊണാള്‍ഡോ

More
More
Sports Desk 2 months ago
Football

2023ല്‍ 54 ഗോളുകള്‍; 'ഗോട്ട്' ക്രിസ്റ്റ്യാനോ തന്നെ

More
More
Sports Desk 6 months ago
Football

പിഎസ്ജിയിലെ അവസാന നാളുകള്‍ എനിക്കും മെസ്സിക്കും നരകതുല്യമായിരുന്നു - നെയ്മര്‍

More
More
Sports Desk 7 months ago
Football

നെയ്മറും സൗദി പ്രൊ ലീഗിലേക്ക്; അല്‍ ഹിലാലുമായി കരാറിലെത്തി

More
More
Web Desk 7 months ago
Football

ഇറ്റാലിയന്‍ ഫുട്ബോള്‍ ഇതിഹാസം ജിയാന്‍ ലൂയി ബഫണ്‍ വിരമിക്കുന്നു

More
More