നയപ്രഖ്യാപനം: ഗവര്‍ണര്‍ക്കെതിരെ പ്രതിപക്ഷത്തിന്റെ പ്രതിഷേധം, സഭയില്‍ അസാധാരണമായ സംഭവങ്ങള്‍, പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.

പതിനാലാം നിയമസഭയുടെ പതിനെട്ടാം സമ്മേളനത്തിന് തുടക്കമായി. നയപ്രഖ്യാപന പ്രസംഗത്തിനെത്തിയ ഗവര്‍ണര്‍ക്കെതിരെ പ്രതിപക്ഷത്തിന്‍റെ ശക്തമായ പ്രതിഷേധം. ഒരിക്കലും നിയമസഭ കാണാത്ത തരത്തിലുള്ള, അത്യന്തം നാടകീയമായ പ്രതിഷേധത്തിനാണ് സഭ സാക്ഷ്യം വഹിച്ചത് . ഗവര്‍ണര്‍ പ്രസംഗം നടത്തുമ്പോഴും പ്രതിപക്ഷം 'ഗോ-ബാക്ക്' വിളികളുമായി പ്രതിഷേധിച്ചു.

സംസ്ഥാനനിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായി ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനെത്തിയ  ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്നവശ്യപ്പെട്ട് പ്രതിപക്ഷം ഗവര്‍ണറെ തടഞ്ഞു. മുഖ്യമന്ത്രിയോടൊപ്പം സഭയിലെത്തിയ ഗവര്‍ണറെ ഡയസിലേക്കുള്ള വഴിയില്‍ 10 മിനുട്ടോളം തടഞ്ഞുനിര്‍ത്തിയ പ്രതിപക്ഷാംഗങ്ങള്‍ ‘സിഎഎ പിന്‍വലിക്കുക’,’ഗവര്‍ണര്‍ തിരികെ പോകുക’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി.തുടര്‍ന്ന് നിയമസഭയിലെ വാച്ച് ആന്‍ഡ്‌ വാഡ്സ് എത്തിയാണ് തടസ്സങ്ങള്‍നീക്കി ഗവര്‍ണറെ ഡയസ്സിലെത്തിച്ചത്.

ഗവര്‍ണര്‍ നയപ്രഖ്യപന പ്രസംഗ മാരംഭിച്ചതോടെ സഭയില്‍ നിന്നിറങ്ങിപ്പോയ പ്രതിപക്ഷം പുറത്ത് കുത്തിയിരുന്ന് പ്രധിഷേധിച്ചു.നയപ്രഖ്യാപന പ്രസംഗം പൂര്‍ത്തിയാക്കി പുറത്തെത്തിയ ഗവര്‍ണര്‍ ഇതിലും വലിയ പ്രതിഷേധം താന്‍ കണ്ടിട്ടുണ്ടെന്ന് പ്രതികരിച്ചു.


Contact the author

Web Desk

Recent Posts

Web Desk 8 hours ago
Keralam

പി വി ശ്രീനിജന്‍ എംഎല്‍എക്കെതിരായ ജാതിവിവേചനം; സാബു ജേക്കബിനെതിരെ കേസ്

More
More
Web Desk 9 hours ago
Keralam

കുറ്റസമ്മതം നടത്തിയത് ക്രൈംബ്രാഞ്ചിന്റെ സമ്മര്‍ദ്ദം മൂലം; ഷാരോണ്‍ കൊലപാതകക്കേസ് പ്രതി ഗ്രീഷ്മ മൊഴിമാറ്റി

More
More
Web Desk 9 hours ago
Keralam

പ്ലസ് ടു വിദ്യാര്‍ത്ഥിനി എം ബി ബി എസ് ക്ലാസില്‍; ആരും തിരിച്ചറിഞ്ഞില്ല

More
More
Web Desk 10 hours ago
Keralam

പ്രതിഫലം നല്‍കിയിരുന്നു; ബാലയുടെ ആരോപണം നിഷേധിച്ച് ഉണ്ണി മുകുന്ദന്‍ സിനിമയുടെ നിര്‍മ്മാതാക്കള്‍

More
More
Web Desk 11 hours ago
Keralam

സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാന്‍ സിപിഎം

More
More
Web Desk 11 hours ago
Keralam

ഭരണസംവിധാനം മുഴുവന്‍ ഉപയോഗിച്ചിട്ടും ഹിമാചല്‍ ബിജെപിയെ തൂത്തെറിഞ്ഞു -സിപിഎം

More
More