ഞാന്‍ ശക്തമായി ബാലയെ പിന്തുണയ്ക്കുന്നു- നടി അഞ്ജലി അമീര്‍

കൊച്ചി: ഷെഫീക്കിന്‍റെ സന്തോഷം സിനിമയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ നടന്‍ ബാലയെ പിന്തുണച്ച് നടി അഞ്ജലി അമീര്‍. ജൂനിയര്‍ ആര്‍ട്ടിസ്റ്റിനുവരെ 3000, 5000 രൂപ കിട്ടുന്ന സമയത്ത് ബാലയെ പോലെയുള്ള ഒരു നടന് 10000 രൂപയെ പ്രതിഫലമായി നല്‍കിയുള്ളുവെന്ന് പറയുന്നതില്‍ താളപിഴകളുണ്ടെന്നാണ് അഞ്ജലി അമീര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. 

ഞാന്‍ വളരെ ശക്തമായി ബാലയെ പിന്തുണയ്ക്കുന്നു. കാരണം ഒരു ജൂനിയർ ആർടിസ്റ്റിനു വരെ 3000 മുതൽ 5000 വരെ കിട്ടുന്ന കാലത്ത് ബാലയെപ്പോലുള്ള ഒരു നടന് ഉണ്ണി മുകുന്ദൻ ദിവസം പതിനായിരം രൂപയേ കൊടുത്തിട്ടുള്ളൂ എന്നു പറയുന്നതിലും ബാക്കിയുള്ളവർക്ക് കൊടുത്ത പ്രതിഫലത്തിലും, കണിക്കുന്ന കണക്കിലെ താളപ്പിഴകളും വെച്ച് ഉണ്ണി മുകുന്ദൻ  പറയുന്നതിൽ വശപ്പിശക് തോന്നുന്നു. ബാലക്കു  ഒരു പക്ഷെ ഉണ്ണിയെ പോലെ സംസാരിച്ചു പിടിച്ചു നില്ക്കാൻ കഴിന്നില്ലായിരിക്കും. പക്ഷെ, അത് അയാളുടെ കഴിവുകേടായി കരുതരുത് -അഞ്ജലി അമീര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഷെഫീക്കിന്റെ സന്തോഷം സിനിമയില്‍ അഭിനയിച്ചതിന് തനിക്കും പിന്നില്‍ പ്രവര്‍ത്തിച്ച അണിയറപ്രവര്‍ത്തകര്‍ക്കും  ചിത്രത്തിന്റെ നിര്‍മ്മാതാവായ ഉണ്ണി മുകുന്ദന്‍ പ്രതിഫലം നല്‍കിയില്ലെന്നാണ് ബാല ആരോപിച്ചത്. ചിത്രത്തില്‍ അഭിനയിച്ച സ്ത്രീകള്‍ക്കുമാത്രം പണം നല്‍കിയെന്നും സംവിധായകനും ഛായാഗ്രഹകനുമുള്‍പ്പെടെയുളളവര്‍ക്ക് പ്രതിഫലം നല്‍കിയില്ലെന്നും ബാല പറഞ്ഞിരുന്നു. ഇനിയും ഉണ്ണി മുകുന്ദന്‍ സിനിമ നിര്‍മ്മിക്കാന്‍ നില്‍ക്കരുതെന്നും ഒരുകാലത്ത് ഇതിനെല്ലാം പ്രതിഫലം കിട്ടുമെന്നും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ബാല കൂട്ടിച്ചേര്‍ത്തു.

ബാലയുടെ ആരോപണത്തെ തള്ളി ചിത്രത്തിന്റെ ലൈന്‍ പ്രൊഡ്യൂസറായ വിനോദ് മംഗലത്ത് രംഗത്തെത്തിയിരുന്നു. ചിത്രത്തില്‍ പ്രവര്‍ത്തിച്ച ഒരാള്‍ക്കുപോലും പ്രതിഫലം നല്‍കാതിരുന്നിട്ടില്ലെന്നും ബാല  അടിസ്ഥാന രഹിതമായ ആരോപണങ്ങളുന്നയിക്കുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ലെന്നുമാണ് വിനോദ് മംഗലത്ത് പറഞ്ഞത്. ഇതിനുപിന്നാലെയാണ് നടി അഞ്ജലി അമീര്‍ രംഗത്തെത്തിയത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 1 week ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More
Movies

'സ്ത്രീയെ ഉപദ്രവിക്കുന്നത് കണ്ട് കയ്യടിക്കാനാവില്ല'; അനിമല്‍ സിനിമയ്‌ക്കെതിരെ ആര്‍ജെ ബാലാജി

More
More