വിജയത്തിന് പിന്നാലെ മെസി ഓടിയെത്തിയത് എമി മാര്‍ട്ടിനസിന് അടുത്തേക്ക്; വീഡിയോ വൈറല്‍

ദോഹ: ഖത്തര്‍ ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെ പരാജയപ്പെടുത്തിയതിന് പിന്നാലെ അര്‍ജന്റീനയുടെ ഗോളി എമിലിയാനോ മാര്‍ട്ടിനെസിനെ ആലിംഗനം ചെയ്യുന്ന ലിയോണല്‍ മെസിയുടെ ദൃശ്യങ്ങള്‍ വൈറല്‍. നെതര്‍ലന്‍ഡ്‌സിനെതിരെ ജയം ഉറപ്പിച്ച കിക്കെടുത്ത ലൗട്ടൗരോ മാര്‍ട്ടിനെസിന് അരികിലേക്ക് മറ്റെല്ലാ താരങ്ങളും ഓടുമ്പോള്‍ മെസ്സി മാത്രമാണ് എമിലിയാനോയ്ക്ക് അടുത്തേക്ക് എത്തിയത്. പിന്നാലെ രണ്ടുപേരും ആലിംഗനം ചെയ്യുകയും സഹകളിക്കാര്‍ക്കൊപ്പം വിജയം ആഘോഷിക്കുകയും ചെയ്യുന്നതിന്‍റെ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. ഇതിനുപിന്നാലെ നിരവധിപ്പേരാണ് മെസിയെ പിന്തുണച്ച് രംഗത്തെത്തിയത്. 

പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട നാടകീയ പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്‌സിനെ വീഴ്ത്തിയാണ് മെസിയും സംഘവും സെമിഫൈനലില്‍ പ്രവേശിച്ചത്. അര്‍ജന്റീനയ്ക്കായി ലയണല്‍ മെസി, ലിയാന്‍ഡ്രോ പരേദസ്, ഗോണ്‍സാലോ മോണ്ടിയെല്‍, ലൗട്ടാരോ മാര്‍ട്ടിനസ് എന്നിവരാണ് ഗോളുകള്‍ നേടിയത്.ഡിസംബര്‍ 13- ന് നടക്കുന്ന സെമി ഫൈനലില്‍ അര്‍ജന്റീന ക്രൊയേഷ്യയെ നേരിടും. ബ്രസീലിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തിയാണ് ക്രൊയേഷ്യ സെമിയിലെത്തിയത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Sports Desk

Recent Posts

Football

'സ്‌പെയിന്‍ വിടില്ല, വംശീയവാദികള്‍ എന്റെ മുഖം കണ്ടുകൊണ്ടിരിക്കട്ടെ'- വിനീഷ്യസ് ജൂനിയര്‍

More
More
Web Desk 2 months ago
Football

ഫിഫ ദ ബെസ്റ്റിന്റെയും ബലോന്‍ ദ് ഓറിന്റെയും വിശ്വാസ്യത നഷ്ടപ്പെട്ടു - റൊണാള്‍ഡോ

More
More
Sports Desk 3 months ago
Football

2023ല്‍ 54 ഗോളുകള്‍; 'ഗോട്ട്' ക്രിസ്റ്റ്യാനോ തന്നെ

More
More
Sports Desk 7 months ago
Football

പിഎസ്ജിയിലെ അവസാന നാളുകള്‍ എനിക്കും മെസ്സിക്കും നരകതുല്യമായിരുന്നു - നെയ്മര്‍

More
More
Sports Desk 8 months ago
Football

നെയ്മറും സൗദി പ്രൊ ലീഗിലേക്ക്; അല്‍ ഹിലാലുമായി കരാറിലെത്തി

More
More
Web Desk 8 months ago
Football

ഇറ്റാലിയന്‍ ഫുട്ബോള്‍ ഇതിഹാസം ജിയാന്‍ ലൂയി ബഫണ്‍ വിരമിക്കുന്നു

More
More