പി പി ഇ കിറ്റ് അഴിമതി അന്വേഷിക്കാന്‍ ലോകായുക്തയ്ക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി

തിരുവനന്തപുരം: കൊവിഡ് കാലത്ത്  പിപിഇ കിറ്റുകള്‍ വാങ്ങിയതില്‍ അഴിമതിയുണ്ടെന്ന ആരോപണത്തില്‍ ലോകായുക്തയ്ക്ക് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയടക്കമുളളവര്‍ രണ്ടാഴ്ച്ചയ്ക്കകം ലോകായുക്തയ്ക്ക് വിശദീകരണം നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. പിപിഇ കിറ്റ് അഴിമതിയുമായി ബന്ധപ്പെട്ട ലോകായുക്ത നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുളള സര്‍ക്കാരിന്റെ ഹര്‍ജി കോടതി തളളി. ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് സര്‍ക്കാരിന്റെ ഹര്‍ജി തളളിയത്. 

അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ലോകായുക്തയ്ക്ക് അധികാരമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. കൊവിഡ് കാലത്ത് മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങിയതില്‍ അഴിമതിയുണ്ടെന്ന കോണ്‍ഗ്രസ് നേതാവ് വീണാ എസ് നായരുടെ പരാതിയിലാണ് ലോകായുക്ത അന്വേഷണം ആരംഭിച്ചത്. കെ കെ ശൈലജയും ആരോഗ്യവകുപ്പ്  മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ കോബ്രഗഡെയുമുള്‍പ്പെടെ പതിനൊന്ന് പേര്‍ക്ക് ലോകായുക്ത നോട്ടീസയച്ചു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അഞ്ഞൂറു രൂപയുടെ പിപിഇ കിറ്റുകള്‍ 1500 രൂപയ്ക്ക് വാങ്ങിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണെന്ന് കെ കെ ശൈലജ നേരത്തെ പ്രതികരിച്ചിരുന്നു. എവിടെ കിട്ടിയാലും വാങ്ങി ശേഖരിക്കണമെന്നും ഗുണനിലവാരം ഉറപ്പുവരുത്തണമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത് എന്നായിരുന്നു മുന്‍ ആരോഗ്യമന്ത്രിയുടെ വിശദീകരണം.

Contact the author

Web Desk

Recent Posts

Web Desk 20 hours ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 22 hours ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 day ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More
Web Desk 3 days ago
Keralam

മോര്‍ഫ് ചെയ്ത വീഡിയോ ഇറക്കിയെന്നല്ല, പോസ്റ്റര്‍ പ്രചരിക്കുന്നുവെന്നാണ് പറഞ്ഞത്- കെ കെ ശൈലജ

More
More