ഹിമാചലില്‍ കോണ്‍ഗ്രസ് മുന്നേറ്റം, ഗുജറാത്തില്‍ എക്‌സിറ്റ് പോള്‍ യാഥാര്‍ത്ഥ്യമാകുന്നു

ഡല്‍ഹി: രണ്ട് സംസ്ഥാനങ്ങളിലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് മുന്നേറ്റം. 68-ല്‍ 34 സീറ്റുമായി കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. 30 സീറ്റുകളുമായി ബിജെപി രണ്ടാം സ്ഥാനത്ത് തുടരുകയാണ്. ആം ആദ്മി പാര്‍ട്ടിക്ക് ഇതുവരെ ഒരു സീറ്റിലും മുന്നേറ്റം നടത്താന്‍ സാധിച്ചിട്ടില്ല. അതേസമയം, ഗുജറാത്തില്‍ ബിജെപി വലിയ മുന്നേറ്റമാണ് നടത്തുന്നത്. 157 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുന്നു. 

പതിനാറ് സീറ്റുകളില്‍ കോണ്‍ഗ്രസും ആറ് സീറ്റുകളില്‍ ആം ആദ്മിയും മുന്നിട്ടു നില്‍ക്കുന്നു. ഗുജറാത്തില്‍ 92 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. വോട്ടെണ്ണല്‍ ആരംഭിച്ച് മണിക്കൂറുകള്‍ക്കുളളില്‍ തന്നെ ബിജെപി കേവല ഭൂരിപക്ഷം കടന്നു. 2017-ലെ തെരഞ്ഞെടുപ്പില്‍ ബിജെപി 99 സീറ്റും കോണ്‍ഗ്രസ് 77 സീറ്റുമാണ് നേടിയത്. എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ ശരിവയ്ക്കും വിധമാണ് ഗുജറാത്തില്‍നിന്നും പുറത്തുവരുന്ന ആദ്യഘട്ട ഫലസൂചനകള്‍. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നവംബര്‍ 12-നാണ് ഹിമാചല്‍ പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു കോണ്‍ഗ്രസ് സംസ്ഥാനത്ത് പ്രചാരണ പരിപാടികള്‍ നടത്തിയത്. ഗുജറാത്തില്‍ ഡിസംബര്‍ ഒന്ന്, അഞ്ച് തിയതികളിലായാണ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടന്നത്. ബിജെപിയും ആംആദ്മിയും വലിയ തോതിലുളള പ്രചാരണപരിപാടികളാണ് സംസ്ഥാനത്ത് നടത്തിയത്. പ്രധാനമന്ത്രിയും അമിത് ഷായും ക്യാംപ് ചെയ്താണ് ഗുജറാത്തില്‍ പ്രചാരണപരിപാടികള്‍ നടത്തിയത്.

Contact the author

Web Desk

Recent Posts

National Desk 8 hours ago
National

ശ്രീനിവാസന്‍ ജെയ്ന്‍ എന്‍ഡിടിവി വിട്ടു

More
More
National Desk 11 hours ago
National

ഭാരത്‌ ജോഡോ യാത്ര; രാഹുല്‍ ഗാന്ധിക്കൊപ്പം മെഹബൂബ മുഫ്തിയും

More
More
National Desk 12 hours ago
National

പരിശീലനത്തിനിടെ വ്യോമസേനയുടെ രണ്ട് യുദ്ധവിമാനങ്ങള്‍ തകര്‍ന്നുവീണു

More
More
National Desk 13 hours ago
National

'ഭാരത് ജോഡോ യാത്രയ്ക്കും സമാപന സമ്മേളനത്തിനും സുരക്ഷ ഒരുക്കണം'; അമിത് ഷായ്ക്ക് കത്ത് അയച്ച് ഖാര്‍ഗെ

More
More
National Desk 1 day ago
National

ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് ദുബായില്‍ പോകാന്‍ കോടതി അനുമതി

More
More
National Desk 1 day ago
National

പാക്കിസ്ഥാനില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷം; വന്‍ വിലക്കയറ്റം

More
More