ലോകത്ത് കോവിഡ്-19 മൂലമുള്ള രോഗീ - മരണ നിരക്ക് കുറയുന്നു

എസ്.വി.മെഹ്ജൂബ്

മരണനിരക്ക് കഴിഞ്ഞ രണ്ടുദിവസങ്ങളായി കുറയുന്നു 

ലോകത്ത് കഴിഞ്ഞ രണ്ടു ദിവസങ്ങളിലെ മരണനിരക്കില്‍ നാലായിരത്തി ഒരുന്നൂറ്റി എണ്‍പത്തിയൊന്നിന്റെ കുറവ്. ഞായറാഴ്ച അവസാനിച്ച 24 മണിക്കൂറിനുള്ളില്‍ കോവിഡ് -19 മൂലമുള്ള മരണനിരക്കില്‍ 2,000 ത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ഇന്നവസാനിക്കുന്ന (തിങ്കള്‍ -20/04/2020) 24 മണിക്കൂറിനുള്ളില്‍ 2,181 ന്റെ കുറവാണ് മരണനിരക്കില്‍ ഉണ്ടായത്.  കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മരണനിരക്ക് കുറയുന്നു എന്നര്‍ത്ഥം.

മൂന്നോ നാലോ ദിവസങ്ങള്‍ക്കൂടി സ്ഥിരത കൈവരിച്ചാല്‍ അത് കൊറോണ വൈറസ് ബാധയില്‍ നിന്ന് പതുക്കെയുള്ള വിടുതലിന്റെ ലക്ഷണമായി വിലയിരുത്താനാവും. അമേരിക്കയിലും ഇറ്റലി, ഫ്രാന്‍സ്‌, ബ്രിട്ടന്‍, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലും മരണനിരക്ക് ചില ദിവസങ്ങളില്‍ അടുപ്പിച്ച് കുറയുകയും പിന്നീട് കുത്തനെ കൂടുകയും, കൂടിയ നിലയില്‍ തുടരുകയും ചെയ്ത പ്രതിഭാസം കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ ഉണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ രണ്ടു ദിവസത്തെ ഡാറ്റ കൊറോണ വ്യാപന - മരണ നിരക്കിന്റെ കാര്യത്തില്‍ വിശകലനത്തിന് മതിയായ ഒരു കണക്കായി ഡാറ്റ വിശകലന വിദഗ്ദര്‍ കണക്കാക്കുന്നില്ല. 

രോഗീനിരക്കിലും കുറവ് 

ഏറ്റവും പുതിയ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇരുത്തിനാലു ലക്ഷത്തി അറുപത്തിയൊന്‍പതിനായിരത്തി പത്തു 24,06,910 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഞായറാഴ്ച (ഇന്നലെ) അവസാനിച്ച 24 മണിക്കൂറിനുള്ളില്‍ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ഇരുപത്തിമൂന്നു ലക്ഷത്തി എഴുന്നൂറ്റി എഴുപത്തി രണ്ടാ (23,30,772)  യിരുന്നു. അതായത് രോഗീവര്‍ദ്ധനാ നിരക്കില്‍ ഇന്നലെയും ഇന്നുമായി കൃത്യം 76,138 ന്റെ കുറവാണ് രേഖപ്പെടുത്തിയത്. 

ലോകത്താകെ രോഗികളുടെ നിരക്ക് വര്‍ദ്ധനവ്‌ കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി ഇപ്രകാരമാണ്: ശനി - 1,32,560, ഞായര്‍  - 80,083, തിങ്കള്‍ - 76,138. രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ കുറവ് രേഖപ്പെടുത്തി എന്ന് ഈ കണക്കുകളില്‍ നിന്ന് വ്യക്തമാണ്. ശനിയാഴ്ചയും ഞായറാഴ്ചയും തമ്മില്‍ ഏകദേശം അമ്പതിനായിരത്തിലധികം രോഗികളുടെ കുറവ് രേഖപ്പെടുത്തി. ഞായറാഴ്ചയും തിങ്കളാഴ്ചയും  തമ്മില്‍ വര്‍ദ്ധനവിലെ കുറവ് വീണ്ടും കൂടി 76,138 ആയി മാറി. ഒരു ട്രെന്‍ഡ് എന്ന നിലയില്‍ വിശകലനം ചെയ്യാന്‍ മതിയായ ദിനങ്ങള്‍ ആയില്ലെങ്കിലും കഴിഞ്ഞ 72 മണിക്കൂറുകളായി ലോകത്താകമാനം പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍  കുറവ് വരുകയാണ് എന്ന വസ്തുത ഏറെ ആശ്വാസം നല്‍കുന്നതാണ്.



Contact the author

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More