സ്പ്രിങ്ക്ളർ ഇ‌പാട് CBI അന്വേഷിക്കണം: കെ. സുധാകരൻ

സ്പ്രിങ്ക്‌ളര്‍ ഇടപാട് സിബിഐ അന്വേഷിക്കണമെന്ന് കെ. സുധാകരന്‍ എം.പി. ഐടി സെക്രട്ടറിയുടെ വെളിപ്പെടുത്തിൽ വിവാദത്തെ പുതിയ ദിശയിലേക്ക് നയിച്ചിരിക്കുകയാണെന്ന് സുധാകരൻ പറഞ്ഞു. 'ലാവലിൻ കരാറും സമാനമായ തരത്തിലായിരുന്നു. ജനങ്ങളുടെ സ്വകാര്യതപോലും വിറ്റു കാശാക്കുന്ന സര്‍ക്കാരാണ് പിണറായി വിജയന്‍റേത്. സാമ്പത്തികമായി നേട്ടമുണ്ടാക്കാത്ത ഇതുപോലൊരു കരാർ ആരുമുണ്ടാക്കില്ല. കരാറിന് പിന്നിൽ ആരുടെയൊക്കെ കൈകൾ പ്രവർത്തിച്ചുവെന്ന് അന്വേഷിക്കേണ്ടതായിട്ടുണ്ട്' - സുധാകരന്‍ ആരോപിച്ചു.

ഷാജിക്ക് എതിരെ കേസെടുത്ത നടപടി സർക്കാർ പുന:പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിപിഎമ്മിന്റെ കഴിഞ്ഞകാല നേതാക്കൾക്കും രക്തസാക്ഷികൾക്കും പൊതുഫണ്ട് നൽകിയതിനെ വിമർശിച്ചതാണ് കെ.എം. ഷാജി ചെയ്ത തെറ്റ്. ഷാജിയെ സിപിഎം ഭയപ്പെടുന്നു.  കൊല്ലുമെന്നാണ് ബൈബർ ഗുണ്ടകളുടെ ഭീഷണി. രു ജനപ്രതിനിധിയെന്ന തരത്തിലുള്ള ഉത്തരവാദിത്തം നിറവേറ്റുകയായിരുന്നു ഷാജി. ശൈലജ ടീച്ചറുടെ മകന് പങ്കുണ്ടെന്ന് ആരോപണമുള്ള എയർപോട്ട് അഴിമതിയിൽ വിജലൻസ് അന്വേഷണത്തിനുള്ള ഫയൽ തിരുവനന്തപുരത്ത് കെട്ടി കിടക്കുകയാണെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.

നിയമാനുസൃതം നിലനിൽക്കുന്ന ഒരു ഭരണസംവിധാനത്തിലെ നിയങ്ങളും കീഴ്വഴക്കങ്ങളും മുഴുവൻ ലംഘിച്ചുകൊണ്ടാണ് സ്പ്രിങ്ക്‌ളര്‍ ഇടപാട് നടന്നിരിക്കുന്നതെന്ന് സുധാകരന്‍ ആരോപിക്കുന്നു. രണ്ട് വർഷമായി ആരംഭിച്ചതാണ് ഈ കരാർ എന്നാണ് പറയുന്നത്. ഇതിനിടയിൽ നിയമസഭ എത്രതവണ കൂടിയിരിക്കുന്നു. ഇക്കാലയളവിൽ നിയമസഭയിൽ ഇതിനേപ്പറ്റി ഒരു പരാമർശമോ സൂചനയോ നടത്താൻ സർക്കാർ തയ്യാറായില്ല. എന്തിനാണ് മുഖ്യമന്ത്രി വസ്തുതകളിൽ നിന്ന് ഒളിച്ചോടുന്നതെന്നും അദ്ദേഹം ചോദിച്ചു.

Contact the author

Web Desk

Recent Posts

Web Desk 2 months ago
Politics

രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കണോ എന്ന് കോൺ​ഗ്രസ് തീരുമാനിക്കട്ടെയെന്ന് മുസ്ലിംലീ​ഗ്

More
More
News 3 months ago
Politics

ഗവർണർ ഇന്ന് കാലിക്കറ്റ് സർവകലാശാലയില്‍; ശക്തമായ പ്രതിഷേധം തുടരുമെന്ന് എസ് എഫ് ഐ

More
More
Web Desk 5 months ago
Politics

2 സീറ്റ് പോര; ലീഗിന് ഒരു സീറ്റിനുകൂടി അര്‍ഹതയുണ്ട് - പി കെ കുഞ്ഞാലിക്കുട്ടി

More
More
Web Desk 6 months ago
Politics

പുതുപ്പള്ളി മണ്ഡലം 53 വർഷത്തെ ചരിത്രം തിരുത്തും: എം വി ഗോവിന്ദൻ

More
More
News Desk 7 months ago
Politics

സാധാരണക്കാർക്ക് ഇല്ലാത്ത ഓണക്കിറ്റ് ഞങ്ങള്‍ക്കും വേണ്ടെ - വി ഡി സതീശൻ

More
More
News Desk 7 months ago
Politics

'വികസനത്തിന്റെ കാര്യത്തില്‍ 140ാം സ്ഥാനത്താണ് പുതുപ്പള്ളി' - വി ശിവന്‍കുട്ടി

More
More