മന്ത്രി വി അബ്ദുറഹിമാനെതിരായ പരാമര്‍ശം; ഫാ. തിയോഡോഷ്യസിനെതിരെ കേസെടുത്തു

തിരുവന്തപുരം: മന്ത്രി വി അബ്ദുറഹിമാനെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയ വിഴിഞ്ഞം സമരസമിതി കണ്‍വീനര്‍ ഫാ. തിയോഡോഷ്യസ് ഡിക്രൂസിനെതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് ചുമത്തി വിഴിഞ്ഞം പൊലീസാണ് കേസെടുത്തത്. സാമുദായിക സംഘര്‍ഷം വളര്‍ത്താനുളള ശ്രമം, മതവിദ്വേഷം വളര്‍ത്തല്‍ എന്നീ വകുപ്പുകളാണ് ഫാ. തിയോഡോഷ്യസിനെതിരെ ചുമത്തിയിരിക്കുന്നത്. 'അബ്ദുറഹിമാന്‍ എന്ന പേരില്‍തന്നെ തീവ്രവാദിയുണ്ട്' എന്നായിരുന്നു ഫാ. തിയോഡോഷ്യസിന്റെ പരാമര്‍ശം.

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ പദ്ധതിയില്‍നിന്ന് സര്‍ക്കാര്‍ ഒരിഞ്ചുപോലും പിന്നോട്ടില്ലെന്ന് മന്ത്രി വി അബ്ദുറഹിമാന്‍ കഴിഞ്ഞ ദിവസം വിഴിഞ്ഞം തുറമുഖ സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കവേ പറഞ്ഞിരുന്നു. അതിനുപിന്നാലെയായിരുന്നു മന്ത്രിയുടെ പേരില്‍തന്നെ തീവ്രവാദമുണ്ടെന്ന സമരസമിതി കണ്‍വീനറുടെ പരാമര്‍ശം. പരാമര്‍ശം വിവാദമായതോടെ ലത്തീന്‍ രൂപതയും ഫാ. തിയോഡോഷ്യസും മാപ്പുപറഞ്ഞ് പ്രസ്താവനയിറക്കിയിരുന്നു. മന്ത്രിക്കെതിരായ പരാമര്‍ശം വികാരവിക്ഷോഭത്തിലുണ്ടായതാണെന്നും നാക്കുപിഴയാണെന്നും തിയോഡോഷ്യസ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, വികസനത്തിന്റെ പേരില്‍ തീരദേശവാസികളെ കൈവിടരുതെന്ന് സിറോ മലബാര്‍ സഭ അല്‍മായ ഫോറം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. പദ്ധതി നടപ്പിലാക്കണമെന്ന് സര്‍ക്കാര്‍ വാശിപിടിക്കുന്നത് ന്യായീകരിക്കാവാനില്ലെന്നും മത്സ്യത്തൊഴിലാളികളുടെ ജീവന്‍മരണ പോരാട്ടത്തെ അസഹിഷ്ണുതയോടെ നേരിടുന്നതിനെ അംഗീകരിക്കാനാവില്ലെന്നും സിറോ മലബാര്‍ സഭയുടെ പ്രസ്താവനയില്‍  പറയുന്നുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More