മുഖ്യമന്ത്രിയെ അപമാനിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് എകെ ബാലൻ

സ്പ്രിം​ഗ്ളർ ഇടപാടിന്റെ പേരിൽ മുഖ്യമന്ത്രിയെ അപമാനിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് നിയമവകുപ്പ് മന്ത്രി എകെ ബാലൻ.  കരാർ നൽകിയത് ഐടി വകുപ്പാണ്. അതിനാൽ നിയമവകുപ്പിന്റെ അനുമതി വേണ്ടെന്നും മന്ത്രി പാലക്കാട് പറഞ്ഞു.

ക്വാറന്റൈനിൽ കഴിയുന്നവരുടെ ഡാറ്റയെടുത്തത് തദ്ദേശ സ്വയംഭരണ സ്ഥാനപനങ്ങളും ആരോ​ഗ്യ വകുപ്പുമാണ്. ഡാറ്റ അനലൈസിം​ഗിന് ഒരു കമ്പനി വേണം. ഐടി വകുപ്പ് ഇത് ഒരു ഉത്തരവാദപ്പെട്ട കമ്പനിയെ ഏൽപ്പിച്ചു. അവരുടെ കഴിവ് പരി​ഗണിച്ചാണ് ഈ ഉത്തരവാദിത്തം സ്പ്രിം​ഗ്ളർ കമ്പനിയെ ഏൽപ്പിചത്. അത്തരത്തിൽ ഒരു കമ്പനിയുടെ യോ​ഗ്യതയും,ആവകശ്യതയുമാണ് ഐടി വകുപ്പ് പരി​ഗണിച്ചത്. ഡാറ്റ സുരക്ഷക്കായുള്ള എല്ലാ നടപടികളും സ്വീകരിച്ചാണ് കമ്പനിയെ നിശ്ചയിച്ചത്. ഇക്കാര്യത്തിൽ ഐടി വകുപ്പിന്റെ നടപടികളോട് ഒരു വിധത്തിലുമുള്ള എതിർപ്പ് സർക്കാറിന് ഇല്ല. ഡാറ്റ് സ്വകാര്യതയും, ഡാറ്റാ സുരക്ഷയും ഐടി വകുപ്പ് ഉറപ്പാക്കിയിട്ടുണ്ട്. ഡാറ്റ സർക്കാറിന്റെ കീഴിലുള്ള സിഡിറ്റിന്റെ കയ്യിലാണ് ഇപ്പോൾ സൂക്ഷിച്ചിട്ടുള്ളത്. ഇനി ഇതു പുറത്തു പോയാൽ നടപടി എടുക്കുകയല്ലാതെ മറ്റെന്താണ് ചെയ്യാൻ കഴിയുക. ദുരുപയോ​ഗിക്കാൻ കഴിയാത്ത വിധം പഴുതടച്ചാണ് ഐടി വകുപ്പിന്റെ നടപടികളെന്ന് പറഞ്ഞാൽ അത് വിശ്വസിക്കാതെ കള്ളപ്രചരണം നടത്തരുത്-എകെ ബാലൻ പറഞ്ഞു.

സാലറി ചാലഞ്ചിനോട് സഹകരിക്കേണ്ടെന്ന് തീരുമനിച്ചവരാണ് യുഡിഎഫ്.  കേന്ദ്ര സഹയത്തിന് ശ്രമിച്ചപ്പോൾ അതിനോട് പോസിറ്റീവായി പ്രതികരിച്ചില്ല. ജനകീയ അം​ഗീകാരം തെരപ്പെടുപ്പിൽ എൽഡിഎഫിന് ​ഗുണകാരമാകും എന്ന തിരിച്ചറിവിന്റെ ഞെട്ടലിലാണ് യുഡിഎഫ്. അതിന്റെ ഭാ​ഗമായാണ് പ്രളയ സമയത്ത് യുഡിഎഫിന്റെ റോൾ നാട്ടുകാർ കണ്ടതെന്നും എകെ ബാലൻ പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 3 months ago
Politics

രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കണോ എന്ന് കോൺ​ഗ്രസ് തീരുമാനിക്കട്ടെയെന്ന് മുസ്ലിംലീ​ഗ്

More
More
News 4 months ago
Politics

ഗവർണർ ഇന്ന് കാലിക്കറ്റ് സർവകലാശാലയില്‍; ശക്തമായ പ്രതിഷേധം തുടരുമെന്ന് എസ് എഫ് ഐ

More
More
Web Desk 6 months ago
Politics

2 സീറ്റ് പോര; ലീഗിന് ഒരു സീറ്റിനുകൂടി അര്‍ഹതയുണ്ട് - പി കെ കുഞ്ഞാലിക്കുട്ടി

More
More
Web Desk 7 months ago
Politics

പുതുപ്പള്ളി മണ്ഡലം 53 വർഷത്തെ ചരിത്രം തിരുത്തും: എം വി ഗോവിന്ദൻ

More
More
News Desk 7 months ago
Politics

സാധാരണക്കാർക്ക് ഇല്ലാത്ത ഓണക്കിറ്റ് ഞങ്ങള്‍ക്കും വേണ്ടെ - വി ഡി സതീശൻ

More
More
News Desk 8 months ago
Politics

'വികസനത്തിന്റെ കാര്യത്തില്‍ 140ാം സ്ഥാനത്താണ് പുതുപ്പള്ളി' - വി ശിവന്‍കുട്ടി

More
More