നരേന്ദ്രമോദി നുണകളുടെ നേതാവ് - മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

നര്‍മ്മദ: പ്രധാനമന്ത്രി നരേന്ദ്രമോദി നുണകളുടെ നേതാവാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. സ്വയം ദരിദ്രനെന്ന് വിശേഷിപ്പിച്ച് ജനങ്ങളില്‍നിന്ന് സഹതാപം പിടിച്ചുപറ്റാനാണ് മോദി ശ്രമിക്കുന്നതെന്നും ഖാര്‍ഗെ ആരോപിച്ചു. ഗുജറാത്തിലെ നര്‍മ്മദ ജില്ലയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'കഴിഞ്ഞ എഴുപത് വര്‍ഷമായി ഞങ്ങള്‍ (കോണ്‍ഗ്രസ്) എന്താണ് ചെയ്തതെന്ന് നരേന്ദ്രമോദിയും അമിത് ഷായും ഞങ്ങളോട് ചോദിക്കുന്നു. എഴുപതുവര്‍ഷവും ഞങ്ങള്‍ ഒന്നും ചെയ്തില്ലായിരുന്നുവെങ്കില്‍ ഇവിടെ ഇന്ന് ജനാധിപത്യമുണ്ടാവില്ലായിരുന്നു'- മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു.

'പ്രധാനമന്ത്രി താന്‍ ദരിദ്രനാണെന്ന് അവകാശപ്പെടുന്നു. ഞാനും ദരിദ്രനാണ്, തൊട്ടുകൂടാത്തവരില്‍ ഒരാളാണ് ഞാന്‍. ആളുകള്‍ നിങ്ങളുടെ ചായ കുടിച്ചു. പക്ഷെ എന്റെ ചായ ആരും കുടിക്കില്ല. എന്നിട്ടും നിങ്ങള്‍ ദരിദ്രനാണെന്നും ആരൊക്കെയോ നിങ്ങളെ അധിക്ഷേപിക്കുന്നുവെന്നും പറയുന്നു. ജനങ്ങളില്‍നിന്ന് സഹതാപം ലഭിക്കാനാണ് ഇങ്ങനെയെല്ലാം പറയുന്നതെങ്കില്‍, ആളുകളെല്ലാം ഇപ്പോള്‍ മിടുക്കരായി. നിങ്ങള്‍ ഒന്നോ രണ്ടോ തവണ കളളം പറഞ്ഞാല്‍ അവര്‍ വിശ്വസിക്കും. പക്ഷെ നിങ്ങള്‍ എത്ര തവണയാണ് കളളം പറയുന്നത്? നരേന്ദ്രമോദീ, നിങ്ങള്‍ നുണകളുടെ നേതാവാണ്'- ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസം ഗുജറാത്തില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണറാലിയില്‍ താന്‍ ദരിദ്രനാണെന്നും പദവികളൊന്നുമില്ലാതെ സാധാരണക്കാരനായാണ് ജനിച്ചതെന്നും നരേന്ദ്രമോദി പറഞ്ഞിരുന്നു. അതേസമയം, ഡിസംബര്‍ 1, 5 തിയതികളിലായാണ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍.

Contact the author

National Desk

Recent Posts

National Desk 7 hours ago
National

ഇഡി ഇനിയും വരും, പിറകെ മോദിയും ഷായും വരും, എല്ലാം എന്റെ വോട്ടുവിഹിതം കൂട്ടും- മഹുവ മൊയ്ത്ര

More
More
National Desk 9 hours ago
National

'1700 കോടി രൂപ പിഴയടയ്ക്കണം'; കോൺഗ്രസിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

More
More
National Desk 1 day ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 1 day ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 1 day ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 1 day ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More