ഞങ്ങളുടെ ബുള്‍ഡോസറുകളാണ് യുപിയില്‍ കലാപങ്ങളില്ലാതാക്കിയത്- യോഗി ആദിത്യനാഥ്

അഹമ്മദാബാദ്: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുപിന്നാലെ വിവാദ പരാമര്‍ശവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തങ്ങളുടെ ബുള്‍ഡോസറുകളാണ് ഉത്തര്‍പ്രദേശില്‍ കലാപങ്ങളില്ലാതാക്കിയതെന്നാണ് യോഗി ആദിത്യനാഥിന്റെ പരാമര്‍ശം. 2002-ല്‍ ബിജെപി ഗുജറാത്തിലെ കലാപകാരികളെ ഒരു പാഠം പഠിപ്പിച്ചുവെന്നും സംസ്ഥാനത്ത് ശാശ്വതമായ സമാധാനമുണ്ടായെന്നുമായിരുന്നു അമിത് ഷാ പറഞ്ഞത്. അതിനുപിന്നാലെയാണ് ബുള്‍ഡോസറുകളുപയോഗിച്ച് എതിര്‍ശബ്ദമുയര്‍ത്തുന്നവരുടെ വീടുകള്‍ പൊളിച്ചുനീക്കുന്നതിനെ ന്യായീകരിച്ചുളള യോഗി ആദിത്യനാഥിന്റെ പരാമര്‍ശം.

'ഉത്തര്‍പ്രദേശില്‍ ഇപ്പോള്‍ കലാപങ്ങളുണ്ടാവുന്നില്ല. കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും നേതൃത്വത്തില്‍ ദരിദ്രരെയും വ്യവസായികളെയും സാധാരണക്കാരനെയും അടിച്ചമര്‍ത്തുന്ന കലാപകാരികളെയും ഗുണ്ടകളെയും ഞങ്ങള്‍ ബുള്‍ഡോസ് ചെയ്തു. ബുള്‍ഡോസറുകളുപയോഗിച്ച് ഞങ്ങള്‍ നടത്തിയ നീക്കമാണ് യുപിയില്‍ കലാപങ്ങളില്ലാതാക്കിയത്'-യോഗി ആദിത്യനാഥ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കലാപകാരികളോട് ബിജെപി ഒരിക്കലും വിട്ടുവീഴ്ച്ച ചെയ്തിട്ടില്ലെന്നും അവര്‍ക്കെതിരെ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. കോണ്‍ഗ്രസും ആംആദ്മിയും വിഘടനവാദികളെ പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഗുജറാത്തില്‍ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ബിജെപിയും കോണ്‍ഗ്രസും ആംആദ്മിയും വലിയ പ്രചാരണ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. നരേന്ദ്രമോദിയും യോഗി ആദിത്യനാഥും അമിത് ഷായുമുള്‍പ്പെടെയുളള നേതാക്കള്‍ നിരന്തരം പ്രചാരണപരിപാടികള്‍ക്കായി സംസ്ഥാനത്ത് എത്തുന്നുണ്ട്. ബിജെപി താരപ്രചാരകരെ ഇറക്കി വോട്ട് തേടുമ്പോള്‍ കോണ്‍ഗ്രസ് വീടുകള്‍ കയറിയിറങ്ങിയാണ് പ്രചാരണം നടത്തുന്നത്.

Contact the author

National Desk

Recent Posts

National Desk 3 hours ago
National

സമ്പദ് വ്യവസ്ഥ അതിവേഗം വളരുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് അത് തൊഴിലില്ലായ്മ നിരക്കില്‍ പ്രതിഫലിക്കുന്നില്ല - പി ചിദംബരം

More
More
Web Desk 3 hours ago
National

തുടര്‍ച്ചയായി മൂന്നാം വര്‍ഷവും ഇന്ത്യയിലെ ഏറ്റവും സുരക്ഷിത നഗരമായി കൊല്‍ക്കത്ത

More
More
National Desk 10 hours ago
National

രേവന്ത് റെഡ്ഡി നാളെ തെലങ്കാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

More
More
National Desk 1 day ago
National

ഒരു വർഷത്തിനുള്ളിൽ കെസിആർ വീണ്ടും മുഖ്യമന്ത്രിയാകും - BRS എംഎൽഎ

More
More
National Desk 1 day ago
National

അരവിന്ദ് കെജ്‌റിവാളിനെ ബിജെപിക്ക് ഭയമാണ്- ആം ആദ്മി പാര്‍ട്ടി

More
More
National Desk 1 day ago
National

'നരേന്ദ്രമോദി എന്നെക്കുറിച്ച് തെറ്റായ കാര്യങ്ങളും അപവാദങ്ങളും പ്രചരിപ്പിക്കുന്നു'-ഉദയനിധി സ്റ്റാലിന്‍

More
More