ഫുട്‌ബോള്‍ താരങ്ങളുടെ പേരിലുളള കട്ടൗട്ടുകള്‍ ഇസ്ലാമിക വിരുദ്ധമെന്ന് എ പി സമസ്തയും

കോഴിക്കോട്: ഇ കെ സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായിക്കുപിന്നാലെ ഫുട്‌ബോള്‍ ആവേശത്തിനെതിരെ വിമര്‍ശനവുമായി കൂടുതല്‍ ഇസ്ലാമിക പണ്ഡിതര്‍ രംഗത്ത്. ഫുട്‌ബോള്‍ താരങ്ങളുടെ കട്ടൗട്ടുകള്‍ ഇസ്ലാമിക വിരുദ്ധമാണെന്നും ഇതിനെ എതിര്‍ക്കാന്‍ മതനേതൃത്വം രംഗത്തുവരണമെന്നും സമസ്ത എ പി വിഭാഗം നേതാവ് അബ്ദുറഹ്‌മാന്‍ സഖാഫി പറഞ്ഞു. ഫുട്‌ബോളും ക്രിക്കറ്റുമെല്ലാം യുവാക്കളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ഭാഗം നശിപ്പിക്കുകയാണെന്നും ഫുട്‌ബോള്‍ ലഹരി ഇസ്ലാമിക വിരുദ്ധമാണെന്നും സലഫി പ്രഭാഷകന്‍ അബ്ദുള്‍ മുഹ്‌സീന്‍ ഐദീദും പറഞ്ഞു. 

'ഫുട്‌ബോളിന്റെയും ക്രിക്കറ്റിന്റെയുമൊക്കെ പേരിലുളള  ഇത്തരം മാമാങ്കങ്ങള്‍ യുവാക്കളുടെ ജീവിതത്തിന്റെ പ്രധാനപ്പെട്ട ഒരു ഭാഗം നശിപ്പിക്കുകയാണ്. അവര്‍ അവരുടെ ജീവിതം നശിപ്പിക്കുമ്പോള്‍ തിരുത്താന്‍പോലും ആളുകള്‍ക്കിന്ന് ധൈര്യമില്ലാതായി. യുവാക്കള്‍ ആരാധിക്കുന്നവരെക്കുറിച്ച് ഇടുന്ന സ്റ്റാറ്റസുകള്‍ എടുത്തുനോക്കൂ... ഫുട്‌ബോളിന്റെ ദൈവം, കണ്‍കണ്ട ദൈവം എന്നെല്ലാമുളള അവരുടെ പ്രയോഗങ്ങള്‍ നോക്കൂ. അവനവന് പണമുണ്ടാക്കാനായി കുറച്ചുനേരം അങ്ങോട്ടുമിങ്ങോട്ടും ഓടിക്കഴിഞ്ഞാല്‍ അതിനുവേണ്ടി കോടികള്‍ വാങ്ങുന്ന ബുദ്ധിയില്ലാത്ത ആളുകളാണ് അവര്‍. യാതൊരു അര്‍ത്ഥവുമില്ലാത്ത ഇത്തരം കാര്യങ്ങള്‍ക്കുപിന്നില്‍ അവര്‍ ജനങ്ങളെ തളച്ചിടുകയാണ്. അവരെയാണ് ജനങ്ങള്‍ പുകഴ്ത്തുകയും വാഴ്ത്തുകയും ചെയ്യുന്നത്. വിഗ്രഹങ്ങളുണ്ടാക്കുന്നതിനുപകരം ആളുകള്‍ കട്ടൗട്ടുകളുണ്ടാക്കുകയാണ്'-എന്നാണ് അബ്ദുള്‍ മുഹ്‌സീന്‍ ഐദീദ് പറഞ്ഞത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഫുട്‌ബോള്‍ ലഹരി ജമാഅത്ത് നിസ്‌കാരത്തില്‍നിന്ന് ഒരു വിശ്വാസിയെയും പുറകോട്ടടിപ്പിക്കരുത്. സ്‌നേഹവും കാല്‍പ്പന്തുകളിയോടുളള ആവേശവും അതിരുവിട്ട് ആരാധനയിലേക്കെത്തുന്നത് അപകടമാണ്. അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ. ഇത്തരം കാര്യങ്ങള്‍ ഏകദൈവ വിശ്വാസത്തെ കളങ്കപ്പെടുത്തുന്നതാണ് എന്നായിരുന്നു നാസര്‍ ഫൈസി കൂടത്തായി പറഞ്ഞത്. 

Contact the author

Web Desk

Recent Posts

Web Desk 8 hours ago
Keralam

എല്‍ ഡി എഫില്‍ കൂടിയാലോചനകളില്ല - കെ ബി ഗണേഷ് കുമാര്‍

More
More
EWe 13 hours ago
Keralam

ഭാരത് ജോഡോ യാത്ര തടുക്കാനുള്ള രാഷ്ട്രീയ വളർച്ച മോദിക്ക് ആയിട്ടില്ല - കെ സുധാകരന്‍

More
More
Web Desk 13 hours ago
Keralam

ബിബിസി ഡോക്യുമെന്‍ററി ഗുജറാത്ത് കലാപത്തിന്‍റെ നേര്‍ക്കാഴ്ച്ച - മല്ലിക സാരാഭായ്

More
More
Web Desk 14 hours ago
Keralam

എന്റെ മകള്‍ നടക്കാന്‍ തുടങ്ങി, ശക്തമായി തിരിച്ചുവരും; അപര്‍ണ ഗൗരിയുടെ ചിത്രം പങ്കുവെച്ച് പിതാവ്

More
More
Web Desk 1 day ago
Keralam

അനില്‍ ആന്റണി എ കെ ആന്റണിയുടെ മനസ് വേദനിപ്പിക്കരുത് - കെ മുരളീധരന്‍

More
More
Web Desk 1 day ago
Keralam

മക്കള്‍ പി എഫ് ഐക്കാരായതിന് കുടുംബാംഗങ്ങള്‍ എന്തുപിഴച്ചു- കെ എം ഷാജി

More
More