ഡല്‍ഹി: ജനപ്രിയ ഇന്ത്യന്‍ സിനിമയിലെ ഇതിഹാസവും ബോളിവുഡിലെ എക്കാലത്തെയും സൂപ്പര്‍ താരവുമായ അമിതാഭ് ബച്ചന്റെ ശബ്ദവും ചിത്രവും അനധികൃതമായി പരസ്യത്തില്‍ ഉപയോഗിക്കുന്നതിനെതിരെ ഡല്‍ഹി ഹൈക്കോടതി. ബച്ചന്റെ പേരും ശബ്ദവും ചിത്രവും അനുമതിയില്ലാതെ ഉപയോഗിക്കരുതെന്നാണ് കോടതിയുടെ ഉത്തരവ്. ഇത് സംബന്ധിച്ച് അമിതാഭ് ബച്ചന് നല്കിയ ഹര്‍ജിയിലാണ് കോടതി നടപടി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
പല കമ്പനികളും ഉത്പന്ന നിര്‍മ്മാതാക്കളും തങ്ങളുടെ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും വിപണനത്തിനായി പരസ്യങ്ങളില്‍ അനധികൃതമായി തന്റെ പേരും ചിത്രവും ഉപയോഗിക്കുന്നു എന്നാണ് അമിതാഭ് ബച്ചന് പരാതി നല്‍കിയിരിക്കുന്നത്. തന്റെ അവകാശങ്ങള്‍ സംരക്ഷിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ടാണ് ബച്ചന് കോടതിയെ സമീപിച്ചത്. ഇത് പരിഗണിച്ച കോടതി ടെലികോം സേവനദാതാക്കളോടും മറ്റ് പരസ്യദാതാക്കളോടും കമ്പനികളോടും നടന്റെ അവകാശങ്ങള്‍ ഹനിക്കരുതെന്നും അനധികൃതമായി ബച്ചന്റെ പേരും ശബ്ദവും ചിത്രവും ഉപയോഗിക്കരുതെന്നും ആവശ്യപ്പെട്ടു.