ഗുജറാത്തില്‍ വിദേശികളെ പ്രചാരണത്തിനിറക്കി ബിജെപി; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

അഹമ്മദാബാദ്: ഗുജറാത്തില്‍ പ്രചാരണത്തിന് വിദേശികളെ ഇറക്കിയ ബിജെപിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി തൃണമൂല്‍ കോണ്‍ഗ്രസ്. ടിഎംസി ദേശീയ വക്താവ് സാകേത് ഗോഖലെയാണ് പ്രചാരണത്തിനിറങ്ങിയ വിദേശികള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചത്. ബിജെപി ഗുരുതരമായ തെരഞ്ഞെടുപ്പ് നിയമലംഘനമാണ് നടത്തിയതെന്നും വിദേശികളെ പ്രചാരണത്തിനിറക്കിയത് ഇന്ത്യന്‍ വിസാ നിയമത്തിന്റെ ലംഘനമാണെന്നും സാകേത് ഗോഖലെ പറയുന്നു. വിദേശികള്‍ ബിജെപിക്കായി പ്രചാരണം നടത്തുന്നതിന്റെ വീഡിയോ ഗുജറാത്ത് ബിജെപിയുടെ ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് പുറത്തുവിട്ടത്. 'നിങ്ങള്‍ക്ക് മഹാനായ ഒരു നേതാവുണ്ട്. അദ്ദേഹത്തില്‍ വിശ്വസിക്കുക' എന്ന വിദേശികളുടെ വാക്ക് അടിക്കുറിപ്പായി നല്‍കിയാണ് ബിജെപി വീഡിയോ പങ്കുവെച്ചത്. 

'ഭാരതീയ ജനതാ പാര്‍ട്ടി ഗുജറാത്ത് അവരുടെ ട്വിറ്റര്‍ അക്കൗണ്ട് വഴി പുറത്തുവിട്ട ഒരു വീഡിയോയില്‍ കുറച്ച് വിദേശ പൗരന്മാര്‍ കാവി ഷാള്‍ ധരിച്ച് ബിജെപിക്കുവേണ്ടി പ്രചാരണം നടത്തുന്നതും ഗുജറാത്തിലെ ജനങ്ങള്‍ എങ്ങനെ വോട്ടുചെയ്യണമെന്ന് സംസാരിക്കുന്നതും കാണാം. ഇത് തെരഞ്ഞെടുപ്പ് നിയമലംഘനമാണ്. 1951-ലെ ജനപ്രാധിനിധ്യ നിയമത്തിന്റെയും ഇന്ത്യന്‍ വിസാ നിയമങ്ങളുടെയും ലംഘനമാണ്. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് പരാതിയില്‍ ഉടനടി നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ത്ഥിക്കുന്നു'-സാകേത് ഗോഖലെ തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ച കത്തില്‍ പറഞ്ഞു. പ്രചാരണത്തിനിറങ്ങിയ വിദേശികള്‍ക്കെതിരെ ഇമിഗ്രേഷന്‍ നിയമപ്രകാരം നടപടിയെടുക്കാന്‍ ഗുജറാത്ത് ഫോറിനേഴ്‌സ് റീജിയണല്‍ രജിസ്‌ട്രേഷന്‍ ഓഫീസറോട് അഭ്യര്‍ത്ഥിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

National Desk

Recent Posts

National Desk 9 hours ago
National

പരിശീലന കേന്ദ്രങ്ങളില്‍ വെച്ച് ബ്രിജ് ഭൂഷന്‍ ലൈംഗീകാതിക്രമം നടത്തി; എഫ് ഐ ആറിലെ വിവരങ്ങള്‍ പുറത്ത്

More
More
National Desk 10 hours ago
National

ബ്രിജ് ഭൂഷണെതിരെ പ്രധാനമന്ത്രി നടപടി എടുക്കാത്തത് എന്തുകൊണ്ട്? - പ്രിയങ്ക ഗാന്ധി

More
More
National Desk 12 hours ago
National

'വിശക്കുമ്പോള്‍ നാട്ടിലേക്കിറങ്ങേണ്ട'; അരിക്കൊമ്പന് കഴിക്കാന്‍ അരിയും ശര്‍ക്കരയും പഴക്കുലയും കാട്ടിലെത്തിച്ച് തമിഴ്‌നാട്

More
More
National Desk 13 hours ago
National

ഗുജറാത്തിൽ നല്ല വസ്ത്രം ധരിച്ച്, സൺ ഗ്ലാസ് വെച്ച് നടന്നതിന് ദളിത് യുവാവിന് മർദ്ദനം

More
More
National Desk 14 hours ago
National

ബിജെപിയെ അധികാരത്തില്‍ നിന്നും പുറത്താക്കും;കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ച്ചവെക്കും - രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

17 സ്ത്രീകള്‍ പീഡന പരാതി നല്‍കിയിട്ടും വൈരമുത്തുവിനെതിരെ നടപടിയെടുക്കാത്തതിന് കാരണം രാഷ്ട്രീയ സ്വാധീനം- ഗായിക ചിന്മയി ശ്രീപദ

More
More