ഞാന്‍ ദേശീയ മൂല്യങ്ങളുളള ബിജെപി അനുകൂലി- ഉണ്ണി മുകുന്ദന്‍

ബിജെപി അനുകൂലിയാണെങ്കിലും ദേശീയ മൂല്യങ്ങള്‍ മുറുകെപ്പിടിക്കുന്നയാളാണ് താനെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍. രാജ്യത്തിനെതിരായ ഒരു കാര്യങ്ങളെയും താന്‍ അനുകൂലിക്കില്ലെന്നും ഇതൊക്കെയാണ് തന്റെ രാഷ്ട്രീയമെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു. ഷെഫീക്കിന്റെ സന്തോഷം എന്ന പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ തന്റെ രാഷ്ട്രീയ നിലപാട് തുറന്നുപറഞ്ഞത്. മേപ്പടിയാന്‍ എന്ന സിനിമയില്‍ ബിജെപിയെ അനുകൂലിക്കുന്ന ഉളളടക്കമില്ലെന്നും സേവാഭാരതി എന്ന പ്രസ്ഥാനത്തെ തളളിപ്പറയാനാകില്ലെന്നും ഉണ്ണി പറഞ്ഞു.

ഉണ്ണി മുകുന്ദന്റെ വാക്കുകള്‍

മേപ്പടിയാന്‍ സിനിമ കാണാത്തവര്‍ പറഞ്ഞ കാര്യങ്ങളാണ് വിവാദമായത്. സിനിമ കണ്ടവര്‍ക്ക് അത്തരം ചിന്തകളൊന്നും വരില്ല. സിനിമയില്‍ അത്തരം എലമെന്റുകളൊന്നുമില്ല. പിന്നെ സേവാഭാരതി എന്ന പ്രസ്ഥാനത്തെ തളളിപ്പറയാനാവില്ല. കേരളത്തില്‍ സാമൂഹ്യസേവനം ചെയ്യുന്ന പ്രസ്ഥാനമാണത്. എനിക്ക് സിനിമാ ചിത്രീകരണത്തിന്റെ സമയത്ത് ഫ്രീയായി ആംബുലന്‍സ് തന്നത് അവരാണ്. ഞാന്‍ ഒരു ആംബുലന്‍സ് വാടകയ്ക്ക് എടുത്തിട്ട് അതില്‍ സേവാഭാരതി സ്റ്റിക്കര്‍ ഒട്ടിച്ചതല്ല. അവരുടെ ഒരു പ്രോഡക്ട് നമുക്ക് തരുമ്പോള്‍ താങ്ക്‌സ് കാര്‍ഡ് വയ്ക്കണം. ഞാന്‍ അതിലൂടെ ഒരു രാഷ്ട്രീയവും പറഞ്ഞിട്ടില്ല. 

ഹനുമാന്‍ സ്വാമിയെ എന്തിന് പൂജിക്കുന്നു, കൊറോണ മാറ്റിത്തരുമോ എന്ന തരത്തില്‍ വരുന്ന ചോദ്യങ്ങളെല്ലാം സ്വകാര്യതയിലേക്കുളള കടന്നുകയറ്റമാണ്. ഞാന്‍ അതിനെ പ്രോത്സാഹിപ്പിക്കില്ല. എത്രയോ നടന്മാര്‍ ഹജ്ജിനും ശബരിമലയിലുമൊക്കെ പോവുന്നു. അതൊന്നും വിവാദമാകുന്നില്ലല്ലോ. ഞാന്‍ കറുപ്പിട്ടാല്‍ പ്രശ്‌നം. ചില ആളുകള്‍ അത് വാര്‍ത്തയാക്കി. സിനിമ കാണാത്തവര്‍ അത് വിവാദവുമാക്കി. 

എനിക്ക് രാഷ്ട്രീയ നിലപാട് പറയണമെങ്കില്‍ ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടാല്‍ പോരെ. സിനിമ എടുക്കണോ? പ്രോ ബിജെപി ആയാലും എന്റേത് നാഷണലിസ്റ്റ് വാല്യു ആണ്. രാജ്യത്തിനെതിരായ ഒന്നിനെയും ഞാന്‍ അനുകൂലിക്കില്ല. ഞാനടക്കമുളള എല്ലാവരും പൊളിറ്റിക്കലി ചാര്‍ജ്ഡാണ്. എത്രയോ നടന്മാര്‍ പാര്‍ട്ടികള്‍ക്കായി പ്രചരണത്തിന് പോകുന്നു. ഞാന്‍ അതിനും പോയിട്ടില്ല. പ്രധാനമന്ത്രിക്ക് പിറന്നാള്‍ ആശംസകള്‍ നല്‍കുന്നതിനെ രാഷ്ട്രീയമായി കാണുന്നത് അങ്ങനെ കാണുന്നവരുടെ കുറവാണ്. എനിക്ക് ഹിഡണ്‍ അജണ്ടകളൊന്നുമില്ല. ഇതാണ് എന്റെ രാഷ്ട്രീയം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 23 hours ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 day ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More