പ്രതിഷേധക്കാര്‍ക്ക് ഐക്യദാര്‍ഢ്യം; ലോകകപ്പില്‍ ദേശീയ ഗാനം ആലപിക്കാതെ ഇറാന്‍ താരങ്ങള്‍

ദോഹ: ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തിനുമുന്‍പ് ദേശീയ ഗാനം ആലപിക്കാതെ ഇറാന്‍ ടീം. ഇറാനില്‍ സര്‍ക്കാരിനെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് താരങ്ങള്‍ ദേശീയ ഗാനം ആലപിക്കാതിരുന്നത്. ദോഹയിലെ ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍  ദേശീയ ഗാനം മുഴങ്ങിയപ്പോള്‍ പതിനൊന്ന് താരങ്ങളും നിശബ്ദരായി നില്‍ക്കുകയായിരുന്നു.  പ്രതിഷേധക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനുളള തീരുമാനം ടീമംഗങ്ങള്‍ കൂട്ടായി എടുത്തതാണെന്ന് ഇറാന്‍ ക്യാപ്റ്റന്‍ ഇഹ്‌സാന്‍ ഹജ്‌സഫി പറഞ്ഞു. 

ദേശീയ ഗാനം മുഴങ്ങിയപ്പോള്‍ കൂവിയാണ് ഇറാന്‍ ആരാധകര്‍ സര്‍ക്കാരിനെതിരായ പ്രതിഷേധം രേഖപ്പെടുത്തിയത്. സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം എന്നെഴുതിയ ടീ ഷര്‍ട്ടുകള്‍ ധരിച്ചാണ് പുരുഷന്മാരും സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘങ്ങള്‍ ലോകകപ്പ് മത്സരം കാണാനെത്തിയത്. മഹ്‌സ അമിനിയുടെ പേര് പറയൂ എന്ന് മുദ്രാവാക്യം വിളിച്ച് ഇറാന്‍ ആരാധകര്‍ സ്റ്റേഡിയത്തിന് അകത്തും പുറത്തും പ്രതിഷേധിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സെപ്റ്റംബറില്‍ ഹിജാബ് ശരിയായി ധരിച്ചില്ലെന്നാരോപിച്ച് ഇരുപത്തിരണ്ടുകാരിയായ മഹ്‌സ അമിനിയെ മതപൊലീസ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതിനുപിന്നാലെ ആരംഭിച്ച സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. ഇറാനിലെ സ്ത്രീകള്‍ക്കുളള നിര്‍ബന്ധിത ഡ്രസ് കോഡിനെതിരെയാണ് പ്രതിഷേധം നടക്കുന്നത്. അതേസമയം, മത്സരത്തില്‍ രണ്ടിനെതിരെ ആറ് ഗോളുകള്‍ക്ക് ഇംഗ്ലണ്ടാണ് ജയിച്ചത്.

Contact the author

Sports Desk

Recent Posts

Sports Desk 3 weeks ago
Football

എതിര്‍ ടീം സ്റ്റാഫിനെ തള്ളി മാറ്റി റൊണാള്‍ഡോ; വീഡിയോ വൈറല്‍

More
More
Sports Desk 3 weeks ago
Football

മെസ്സി പി എസ് ജി വിടില്ല; കരാര്‍ പുതുക്കുമെന്ന് റിപ്പോര്‍ട്ട്‌

More
More
Sports Desk 3 weeks ago
Football

ലോറസ് പുരസ്കാരം സ്വന്തമാക്കി മെസ്സി; ആന്‍ ഫ്രേസര്‍ മികച്ച വനിതാ താരം

More
More
Sports Desk 1 month ago
Football

മെസ്സിയെ ഏത് ടീമിന് ലഭിക്കുന്നുവോ അവര്‍ കൂടുതല്‍ കരുത്തരാകും - റൊണാള്‍ഡ്‌ കൂമന്‍

More
More
Sports Desk 1 month ago
Football

ഫിഫ റാങ്കിങ്ങില്‍ അര്‍ജന്‍റീന ഏറ്റവും മികച്ച ടീം; നേട്ടം ആറുവര്‍ഷത്തിനുശേഷം

More
More
International 1 month ago
Football

മെസ്സി സൌദി അല്‍ ഹിലാല്‍ ക്ലബിലേക്കെന്ന് സൂചന; താരത്തിന് വന്‍ പ്രതിഫല വാഗ്ദാനം

More
More